റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങളോട് യുക്രെയ്ന് ഒട്ടും നന്ദിയില്ലെന്ന കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്ന യൂറോപ്യൻ രാഷ്ട്രങ്ങളുടെ നിലപാടിനെയും ട്രംപ് വിമർശിച്ചു.
യുഎസിലും യുക്രെയ്നിലും ശക്തമായ ഭരണകൂടമാണ് ഉണ്ടായിരുന്നതെങ്കിൽ ഈ യുദ്ധം ഒരിക്കലും തുടങ്ങില്ലായിരുന്നെന്നും ട്രംപ്എന്നാൽ, അമേരിക്കയുമായുള്ള ബന്ധം പ്രധാനമാണെന്നും സുരക്ഷയുൾപ്പെടെയുള്ള പിന്തുണയ്ക്ക് അമേരിക്കയോടും ട്രംപിനോടും നന്ദിയുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി എക്സിൽ മറുപടി നൽകി.
യുഎസ് മുന്നോട്ടുവച്ച യുക്രെയ്ൻ-റഷ്യ സമാധാന പ്ലാൻ സംബന്ധിച്ച് സ്വിറ്റ്സർലൻഡിൽ ചർച്ച തുടങ്ങിയിരിക്കേയാണ് ട്രംപിന്റെ വിമർശനം. ഇതിനിടെ യുഎസിന്റെ പ്ലാൻ യൂറോപ്പിലെ ഏറ്റവും വലിയ ശക്തികളും ‘ഇ3’ രാഷ്ട്രങ്ങളുമായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവ വെട്ടിത്തിരുത്തി.
യുക്രെയ്ന്റെ സൈനികശേഷി 6 ലക്ഷം എന്നതിൽനിന്ന് ഇ3 രാഷ്ട്രങ്ങൾ 8 ലക്ഷമായി ഉയർത്തി. യുക്രെയ്ന്റെ ചില ഭാഗങ്ങൾ റഷ്യയ്ക്ക് വിട്ടുനൽകണമെന്ന വ്യവസ്ഥ അംഗീകരിക്കില്ല. യുക്രെയ്നിൽ വിദേശ സൈന്യത്തെ അനുവദിക്കില്ലെന്ന് റഷ്യ പറഞ്ഞു.
ഇതിനിടെയും ഇ3 എതിർത്തു. യുക്രെയ്നിൽ വരുത്തിയ നാശനഷ്ടങ്ങൾക്ക് റഷ്യ നഷ്ടപരിഹാരം നൽകാത്തപക്ഷം, റഷ്യയുടെ സമ്പത്ത് മരവിപ്പിച്ച നടപടി തുടരുമെന്നും ഇ3 വ്യക്തമാക്കി. നേരത്തേ റഷ്യയുടെ മരവിപ്പിച്ച 100 ബില്യൻ ഡോളർ എടുത്ത് യുക്രെയ്നിൽ പുനരുജ്ജീവന പദ്ധതികൾ നടപ്പാക്കാനായിരുന്നു യുഎസിന്റെപ്ലാൻ.
ഇതു യുഎസിന്റെ നേതൃത്വത്തിൽ നടത്തുകയും അതിൽനിന്നുള്ള 50% ലാഭം യുഎസിന് ലഭിക്കുകയും ചെയ്യും. ബാക്കി 50% യുക്രെയ്ൻ-റഷ്യ ഇൻവെസ്റ്റ്മെന്റ് പദ്ധതിയിലേക്ക് മാറ്റും. ഇതിനോടാണ് ഇ3യുടെ വിജോയിപ്പ്.
