ദൃശ്യത്തിന്റെ മൂന്നു ഭാഗങ്ങളും പ്ലാൻ ചെയ്യുമ്പോൾ ജീത്തു തന്നെ നേരിട്ടെത്തിയാണ് വീട് ചോദിക്കുന്നതെന്ന് ജോസഫ്. അതിനു ശേഷം ടീമിലുള്ളവർ എത്തും. വീടിനു വേണ്ട മാറ്റങ്ങൾ വരുത്തും. മൂന്നാമത്തെ ദൃശ്യത്തിനായി ഒരു കാർ ഷെഡ് അധികം പണിതു. പറമ്പിൽ കുലയ്ക്കാറായ ഒരു ഡസനോളം വാഴ ജെസിബി ഉപയോഗിച്ച് നട്ടു.
ഗേറ്റ് മുതൽ വീടിന്റെ ഉമ്മറം വരെ പെയ്ന്റ് ചെയ്തു. 13 ദിവസത്തെ ഷൂട്ടിങ്ങായിരുന്നു ഇത്തവണ വീട്ടിൽ ഷെഡ്യൂൾ ചെയ്തിരുന്നത്.വീടിന്റെ മുറ്റത്തും പറമ്പിലും അകത്തെ മുറികളിലും ഷൂട്ടിങ് ഉണ്ടായിരുന്നു. തിണ്ണയുടെ സമീപത്തായുള്ള മുറിയിലാണ് സാധാരണ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ മോഹൻലാൽ വിശ്രമിക്കുക.
ഷൂട്ടിങ് തുടങ്ങിയാൽ വീട്ടുടമ ജോസഫും കുടുംബവും അകത്തുള്ള ഒരു മുറിയിലേക്ക് താമസം മാറ്റും. ബാക്കി വീട് മുഴുവൻ സിനിമയിലെ ജോർജുകുട്ടിക്കും കുടുംബത്തിനുമായി വിട്ടുകൊടുക്കും. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് യഥാർഥ വീട്ടുടമയ്ക്കു പുറത്തിറങ്ങി നടക്കാം. അടുക്കളയും ഷൂട്ടിങ്ങിനെടുത്തതിനാൽ ജോസഫിനും കുടുംബത്തിനുമുള്ളവീടിന്റെ മുറ്റത്തും പറമ്പിലും അകത്തെ മുറികളിലും ഷൂട്ടിങ് ഉണ്ടായിരുന്നു.
തിണ്ണയുടെ സമീപത്തായുള്ള മുറിയിലാണ് സാധാരണ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ മോഹൻലാൽ വിശ്രമിക്കുക. ഷൂട്ടിങ് തുടങ്ങിയാൽ വീട്ടുടമ ജോസഫും കുടുംബവും അകത്തുള്ള ഒരു മുറിയിലേക്ക് താമസം മാറ്റും. ബാക്കി വീട് മുഴുവൻ സിനിമയിലെ ജോർജുകുട്ടിക്കും കുടുംബത്തിനുമായി വിട്ടുകൊടുക്കും.
ഷൂട്ടിങ് ഇല്ലാത്ത സമയത്ത് യഥാർഥ വീട്ടുടമയ്ക്കു പുറത്തിറങ്ങി നടക്കാം. അടുക്കളയും ഷൂട്ടിങ്ങിനെടുത്തതിനാൽ ജോസഫിനും കുടുംബത്തിനുമുള്ളഭക്ഷണവും ഫിലിം ടീമിന്റെ കന്റീനിൽനിന്ന് എത്തിക്കും.ദൃശ്യം’ ആദ്യ ഭാഗത്ത് ഏറ്റവും ട്വിസ്റ്റ് സമ്മാനിച്ച പശുവിന്റെ ജഡം കുഴിയിൽ നിന്നെടുക്കുന്ന സീൻ ജോസഫിന്റെ വീടിനോട് ചേർന്നുള്ള പറമ്പിലാണ് ചിത്രീകരിച്ചത്.
ഇന്ന് അവിടെ വാഴ കുലച്ച് നിൽപ്പുണ്ട്. അവിടെനിന്ന് നോക്കിയാൽ പിൻവശത്തെ മുറിയിൽനിന്ന് നടി എസ്‌തറിന്റെ കഥാപാത്രം നോക്കി നിൽക്കാറുള്ള ജനാലയും കാണാം.
രണ്ടാം ഭാഗത്തിൽ വേഷം മാറിയെത്തിയ പൊലീസുകാർ സാറ്റലൈറ്റ് ഫോൺ ഉൾപ്പെടെയായി താമസിച്ച വീട് അതേ പറമ്പിന്റെ മുകൾവശത്താണ്. കട്ട കെട്ടിപ്പൊക്കിയ ആ വീട് ഷൂട്ടിങ് കഴിഞ്ഞപ്പോൾ തന്നെ പൊളിച്ചു. ഇപ്പോൾ അവിടെ കൈതക്കൃഷിയാണ്.
വഴിത്തലയിലെ ബേക്കറിയിൽ ഉൾപ്പെടെ ഇത്തവണ ഷൂട്ടിങ് നടന്നിട്ടുണ്ട്. വാഗമൺ, എറണാകുളം, തൊടുപുഴ എന്നിവിടങ്ങളിലായിരുന്നു പ്രധാന ഷെഡ്യൂൾ. ഇത്തവണത്തെ ഭാഗത്തിൽ എവിടെയാണ് ട്വിസ്‌റ്റ് എന്നറിയാൻ ഇനിയും കാത്തിരിക്കണംകാഞ്ഞാറിനു സമീപമാണ് കൈപ്പക്കവല. കവലയിലെ ഒറ്റനില കെട്ടിടത്തിന്റ മുകളിൽ സെറ്റ് ഇട്ടതായിരുന്നു ദൃശ്യം ആദ്യ ഭാഗത്തിലെ കേബിൾ ടിവി ഓഫിസ്. ജോർജ്‌കുട്ടി എന്ന കഥാപാത്രം പടി കയറി ഓഫിസിലെത്തിയതിനു പിന്നാലെ ആ കവലയ്ക്ക് ഒരു പേര് കൂടി വീണു; ദൃശ്യം കവല.
ജോർജുകുട്ടിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംഭവങ്ങൾക്ക് ദൃശ്യം കവല സാക്ഷിയായി. കവലയിലെ കേബിൾ ടിവി ഓഫിസിൽ നിന്നാണ് തിയറ്റർ ഉടമയിലേക്കുള്ള യാത്ര.സമീപത്തുള്ള വോളിബോൾ കോർട്ടിൽ ചായക്കടയുടെ സെറ്റ് ഇട്ടു.
റോഡിന്റെ വലതു വശത്ത് ഇപ്പോൾ കാട് കയറി കിടക്കുന്നിടത്താണ് ആദ്യ രണ്ടു ഭാഗങ്ങളിലും നിർണായക ‘കഥാപാത്രമായ’ ആ പൊലീസ് സ്‌റ്റേഷൻ. അതിനോട് ചേർന്ന് മലങ്കര ജലാശയത്തി സമീപം കൈപ്പക്കവലയിൽ ദൃശ്യം സിനിമയിലെ പോലീസ് സ്‌റ്റേഷൻ സെറ്റ് ഇട്ടിരുന്നസ്‌ഥലം.
അതിനോടു ചേർന്ന് മലങ്കര ജലാശയത്തിന്റെ സമീപത്തായാണ് ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് സീൻ ഷൂട്ട് ചെയ്തത്. 3-ാം ഭാഗം ഷൂട്ടിങ് ഇവിടെ നടന്നിട്ടില്ലെങ്കിലും പേരിപ്പോഴും ദൃശ്യം കവല എന്നു തന്നെ.
