2025-26 സീസണിലേക്കുള്ള പുതിയ ബിസിസിഐ കേന്ദ്ര കരാർ പട്ടികയിൽ ശുഭ്മൻ ഗില്ലിന് സ്ഥാനക്കയറ്റം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിസംബർ 22 ന് നടക്കാനിരിക്കുന്ന ബിസിസിഐയുടെ 31-ാം വാർഷിക പൊതുയോഗത്തിൽ കളിക്കാരുടെ കരാറുകളെക്കുറിച്ചുള്ള തീരുമാനം എടുക്കും.

യോ​ഗത്തിൽ ഗില്ലിന് എ പ്ലസ് ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ബിസിസിഐ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ ഗിൽ എ ഗ്രേഡ് പട്ടികയിലാണുള്ളത്. ഗില്ലിന് നിലവിൽ അഞ്ച് കോടി രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. എ+ ഗ്രേഡിലുള്ള താരങ്ങൾക്ക് ഏഴ് കോടിയാണ് ലഭിക്കുന്നത്. നിലവിലെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനാണ് ​ഗിൽ. ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച രോഹിത് ശർമയ്ക്ക് പകരക്കാരനായാണ് ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായത്.

Leave a Reply

Your email address will not be published. Required fields are marked *