നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിയുടെ വിധിക്കെതിരെ നിയമത്തിന്റെ ഏതറ്റം വരെയും പോകാനാണ് അതിജീവിതയുടെ തീരുമാനമെന്ന് ഭാഗ്യലക്ഷ്മി. കുറ്റാരോപിതന്റെ വില്ലനിസം തീർന്നിട്ടില്ലെന്നും ഇനിയും താൻ ഇത് തന്നെ ചെയ്യും എന്നുള്ള ധൈര്യം അദ്ദേഹത്തിന് കിട്ടിയത് ഈ വിധിയിൽ കൂടിയാണെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ‘വിധി പുറത്ത് വന്നപ്പോൾ അയാൾ പറഞ്ഞത് മറ്റൊരു നടിയുടെ പേരാണ്. അങ്ങനെ പറഞ്ഞത് അയാൾ തെറ്റ് ചെയ്തത് കൊണ്ടാണ്. ഈ വില്ലനിസം അയാൾ നിർത്തില്ല. അതിജീവിത പരാതികൊടുത്തില്ലായിരുന്നെങ്കിൽ അടുത്ത ഇര മഞ്ജു ആയിരുന്നേനെ’, ഐഎഫ്എഫ്‌കെ വേദിയിലെ ഓപ്പൺഫോറം പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.
‘‘അവൾ തയാറെടുക്കുകയാണ്, അടുത്ത ഒരടി മുമ്പോട്ട് വയ്ക്കാൻ വേണ്ടിയുള്ള ഒരു തയാറെടുപ്പിലാണ് അവള്‍. ഈ കഴിഞ്ഞ എട്ടാം തീയതി മുതൽ ഇന്നലെ രാത്രി വരെ ഇതിനുവേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു. ഉച്ച ആയപ്പോഴാണ് പറഞ്ഞത് ഏകദേശം എഴുതി കഴിഞ്ഞു, പുറത്തേക്ക് വിടാൻപോവുകയാണെന്ന്. പലരും വിചാരിക്കുന്നുണ്ട് ഈ വന്ന വിധിയോടുകൂടി അവൾ തളർന്നു, ഇനി അവൾ മുൻപോട്ടില്ലെന്ന്. ഒരിഞ്ചുപോലും അവൾ തളർന്നിട്ടില്ല, അതിശക്തമായി തന്നെ മുൻപോട്ട് സഞ്ചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിയമത്തിന്റെ ഏതറ്റം വരെയും അവൾ പോകും. ഇതിനപ്പുറം ഒരപമാനം അവൾ അനുഭവിക്കാനില്ല, രണ്ടുമണിക്കൂർ ഒരു കാറിനുള്ളിൽ സംഭവിച്ചതിനേക്കാൾ കൂടുതൽ അടച്ചിട്ട കോടതിമുറിക്കുള്ളിൽ അവൾ അനുഭവിച്ചു. ഇനി ഇതിൽ കൂടുതൽ എനിക്കൊന്നും സംഭവിക്കാനില്ലല്ലോ എന്ന രീതിയിലാണ് അവൾ ഇപ്പോൾ ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.തീർച്ചയായിട്ടും അപ്പീൽ പോയിരിക്കും, അപ്പീൽ പോകുമെന്നുള്ളത് അന്നു തന്നെ തീരുമാനിച്ച കാര്യമാണ്. ഔദ്യോഗികമായി അവൾ തന്നെയാണ്, ഞാൻ ഇനി മുൻപോട്ട് ഇതാ സഞ്ചരിക്കുന്നു എന്നു പറയേണ്ടത്. അതുകൊണ്ട് തീർച്ചയായിട്ടും അപ്പീൽ പോകും, നിയമത്തിന്റെ ഏതറ്റം വരെയും പോകും. അവളെ തളർത്താമെന്ന് ഈ പിആർ വർക്ക് ചെയ്യുന്നവരോ അല്ലെങ്കിൽ ക്വട്ടേഷൻ കൊടുത്ത വ്യക്തിയോ, പൈസ വാങ്ങിയ വ്യക്തിയോ ആരും വിചാരിക്കേണ്ട. ഈ പറയുന്ന രീതിയിലുള്ള എല്ലാ ശിക്ഷകളും കിട്ടത്തക്ക രീതിയിൽ തന്നെ[അവളോടുകൂടി നിൽക്കുക.
മുൻപ് ഒരു 50 ശതമാനം ആളുകള്‍ക്ക് ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. പക്ഷേ ഈ വിധി വന്നതോടുകൂടി വളരെ വ്യക്തമായി എല്ലാവർക്കും മനസ്സിലായത് ഇദ്ദേഹം തന്നെയാണ് ക്വട്ടേഷൻ കൊടുത്തതെന്നാണ്. കാരണം പറയാം, സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും, കോടതിയിൽ നിന്ന് വിധി കേട്ട് വന്നു കഴിഞ്ഞാൽ, ‘എനിക്ക് വളരെ സന്തോഷമുണ്ട്, സത്യം വിജയിച്ചു’ എന്നൊക്കെയാണ് പറയുക. അതിനു പകരം മറ്റൊരു പെണ്ണിന്റെ പേരാണ് അവിടെ പറയുന്നത്, മറ്റൊരു നടിയുടെ പേരാണ് പറയുന്നത്. ആ നടി അന്ന് ആ വേദിയിൽ നിന്നു സംസാരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ പേര് പറഞ്ഞു കൊണ്ടല്ല സംസാരിച്ചത്.
[4:40 pm, 15/12/2025] Preethy: ഇദ്ദേഹം സ്വയം, ഇത് എന്നെയാണ്, എന്നെ തന്നെയാണ് എന്ന് ചിന്തിക്കുന്നു. എന്തുകൊണ്ട് അങ്ങനെ ചിന്തിക്കുന്നുവെന്നു വച്ചാൽ അദ്ദേഹം അത് ചെയ്തു എന്നുള്ളതിന് അദ്ദേഹത്തിന് നല്ല ഉറപ്പുള്ളതുകൊണ്ടാണ്. അപ്പോൾ ഇനിയും അദ്ദേഹത്തിന്റെ ഈ വില്ലനിസം തീർന്നിട്ടില്ല, ഇനിയും ഞാൻ ഇതു തന്നെ ചെയ്യും എന്നുള്ള ഒരു ധൈര്യം കിട്ടിയത് ഈ വിധിയിൽ കൂടിയാണ്. അത് എങ്ങനെ നേടിയെടുത്തുവെന്നും എന്താണ് അയാൾക്ക് കിട്ടിയിരിക്കുന്ന ധൈര്യം എന്നും