അബുദാബി ∙ ഐപിഎൽ 19–ാം സീസണു മുന്നോടിയായ മിനി താരലേലത്തിന് ഇന്ന് അബുദാബിയിൽ അരങ്ങുണരുമ്പോൾ എല്ലാ കണ്ണുകളും ഒരു ഓസ്ട്രേലിയക്കാരന്റെ പിന്നാലെയാണ്; കാമറൂൺ ഗ്രീൻ! ആറടി ആറിഞ്ച് ഉയരമുള്ള ഇരുപത്തിയാറുകാരൻ പേസ് ബോളിങ് ഓൾറൗണ്ടറാണ് ഇത്തവണ ലേലത്തിലെ നോട്ടപ്പുള്ളി.
2023ൽ മുംബൈ ഇന്ത്യൻസിലൂടെ ഐപിഎൽ അരങ്ങേറ്റം കുറിച്ച ഗ്രീൻ, 2024ൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി കളിച്ചു. കഴിഞ്ഞ സീസണിൽ പരുക്കുമൂലം ഐപിഎലിൽ നിന്നു വിട്ടുനിന്ന ഗ്രീൻ ഇത്തവണ 2 കോടി രൂപ അടിസ്ഥാന വിലയുമായാണ്.ലേലത്തിന് എത്തുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ഗ്രീനിനു വേണ്ടി ടീമുകൾ മത്സരിക്കുമെന്ന് ഉറപ്പാണ്.
ഇംഗ്ലിഷ് ഓൾ റൗണ്ടർ ലിയാം ലിവിങ്സ്റ്റണാണ് ലേലത്തിന് എത്തുന്ന മറ്റൊരു പ്രധാനി. ട്വന്റി20 സ്പെഷലിസ്റ്റായ ലിവിങ്സ്റ്റണ് വേണ്ടിയും ലേലം ചൂടുപിടിക്കാനിടയുണ്ട്. ഇന്ത്യൻ നിരയിൽ വെങ്കടേഷ് അയ്യർക്കാണ് കൂടുതൽ ഡിമാൻഡ്. കഴിഞ്ഞ ലേലത്തിൽ 23.75 കോടി രൂപയ്ക്കായിരുന്നു കൊൽക്കത്ത വെങ്കടേഷിനെ സ്വന്തമാക്കിയത്.
വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ജയ്സൺ ഹോൾഡർ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡേവിഡ് മില്ലർ, ക്വിന്റൻ ഡികോക്ക്, ഇന്ത്യൻ താരങ്ങളായ പൃഥ്വി ഷാ, സർഫറാസ് ഖാൻ, ലങ്കൻ താരങ്ങളായ വാനിന്ദുഹസരംഗ, മതീഷ പതിരാന എന്നിവരാണ് ലേലത്തിനെത്തുന്ന മറ്റു പ്രമുഖർ. 244 ഇന്ത്യക്കാർ അടക്കം ആകെ 359 പേരാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 13 പേർ മലയാളികളാണ്.
10 ടീമുകളിലായി ആകെ 77 താരങ്ങൾക്കാണ് അവസരം ലഭിക്കുക. ആകെ 237.55 കോടി രൂപയാണ് 10 ടീമുകൾക്കുമായി ആകെ മുടക്കാൻ സാധിക്കുക. 64.30 കോടി രൂപ കയ്യിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ലേലത്തിലെ സമ്പന്നർ. 2.75 കോടി മാത്രം ബാക്കിയുള്ള മുംബൈയാണ് പണപ്പട്ടികയിൽ പിന്നിൽ. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന്10 ടീമുകളിലായി ആകെ 77 താരങ്ങൾക്കാണ് അവസരം ലഭിക്കുക.
ആകെ 237.55 കോടി രൂപയാണ് 10 ടീമുകൾക്കുമായി ആകെ മുടക്കാൻ സാധിക്കുക. 64.30 കോടി രൂപ കയ്യിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ലേലത്തിലെ സമ്പന്നർ. 2.75 കോടി മാത്രം ബാക്കിയുള്ള മുംബൈയാണ് പണപ്പട്ടികയിൽ പിന്നിൽ. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് ലേലനടപടികൾ ആരംഭിക്കും
