തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഡിസംബർ എട്ട് മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഒടിടിയിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

ഓർമാക്സ് മീഡിയ ആണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്.ഴിഞ്ഞ വാരത്തിൽ നാലാം സ്ഥാനത്ത് ആയിരുന്ന സിനിമ ഈ വാരം വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്. 2.5 മില്യൺ വ്യൂസ് ആണ് സിനിമ ഈ വാരം നേടിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. ദീക്ഷിത് ഷെട്ടി, അനു ഇമ്മാനുവേൽ തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.

ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറെ ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. അഞ്ചാം സ്ഥാനമായിരുന്നു കഴിഞ്ഞ വാരം സിനിമ നേടിയത്.

2.1 മില്യൺ വ്യൂസ് ആണ് സിനിമ ഈ വാരം നേടിയിരിക്കുന്നത്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.ടോം ക്രൂസ് നായകനായി എത്തിയ ഹോളിവുഡ് ചിത്രം മിഷൻ ഇമ്പോസിബിൾ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. രണ്ട് മില്യൺ വ്യൂസ് ആണ് സിനിമ നേടിയത്.

ആമസോൺ പ്രൈമിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. 1996 ലാണ് ആദ്യത്തെ ‘മിഷൻ ഇമ്പോസിബിൾ’ ചിത്രം പുറത്തിറങ്ങുന്നത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂസ് എടുക്കുന്ന പ്രയത്നങ്ങൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്.

ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ.

വരുൺ ധവാൻ ചിത്രം ‘സണ്ണി സംസ്‌കാരി കി തുൾസി കുമാരി’ ആണ് ലിസ്റ്റിൽ നാലാം സ്ഥാനത്തുള്ള സിനിമ. 1.4 മില്യൺ കാഴ്ചക്കാരെയാണ് സിനിമ ഈ വാരം നേടിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു.

ജാൻവി കപൂർ, സാന്യ മൽഹോത്ര, രോഹിത് ഷറഫ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. ദുൽഖർ സൽമാൻ ചിത്രമായ കാന്തയാണ് അഞ്ചാം സ്ഥാനത്തുള്ള സിനിമ. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.

എല്ലാ കോണില്‍ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രയമാണ് ലഭിക്കുന്നത്. ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് ചിത്രത്തിലേതെന്നും ദുല്‍ഖറിന് നാഷണല്‍ അവാര്‍ഡ് വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

ജേക്‌സ് ബിജോയുടെ മ്യൂസിക്കിനും കയ്യടികള്‍ ലഭിക്കുന്നുണ്ട്.ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തിലെത്തിച്ചത് ദുല്‍ഖറിന്റെ ഉടമസ്ഥതിയിലുള്ള വേഫറെര്‍ ഫിലിംസ് ആണ്. നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയി ദുല്‍ഖര്‍ വേഷമിട്ട ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *