പിആർ വർക്കും ഫാൻസും ഉണ്ടായിട്ടും ദിലീപിന്റെ സിനിമകളെ രക്ഷപ്പെടുത്താൻ സാധിച്ചില്ലല്ലോ എന്ന വിമർശന ചോദ്യവുമായി ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു നടിയായതുകൊണ്ടല്ല, അവളൊരു സ്ത്രീയായതുകൊണ്ടാണ് അതിജീവിതയ്ക്കൊപ്പം നിൽക്കുന്നതെന്നും അവളുടെ പോരാട്ടം ഒരു കരുത്താണെന്നും ഭാഗ്യലക്ഷ്മി സമൂഹ മാധ്യമത്തിൽ കുറിച്ചു.

അതിജീവിതയുടെ പുതിയ സിനിമയുടെ പോസ്റ്റർ ഇട്ടിട്ട് ആ സിനിമ കാണാൻ ആരൊക്കെ പോകും എന്നൊരു പോസ്റ്റ്‌ കണ്ടു. അതിൽകൂടി reach ഉണ്ടാക്കാൻ ഒരു ശ്രമം. ഇങ്ങനെയും ചിലർ. ഒരു കാര്യം നിങ്ങൾ മനസിലാക്കണം ഇവിടെ അവളോടൊപ്പം നിൽക്കുന്നവർ അവളൊരു നടി ആയതുകൊണ്ടല്ല ഒപ്പം നിൽക്കുന്നത്.

ഒരു സ്ത്രീ ആയതുകൊണ്ടാണ്. അവൾക്ക് സംഭവിച്ചത് പോലെ മറ്റൊരു പെൺകുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ്.ഈ 8 വർഷത്തിൽ അവളുടെ ചില സിനിമകളും ഇറങ്ങിയിരുന്നു. യാതൊരു പിആർ വർക്കും ഇല്ലാതെ ഫാൻസിന്റെ ആദരവില്ലാതെ.. അവർ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ?

എടോ അവൾക്ക് പിആർ വർക്ക് ഇല്ല, ഫാൻസ് ഇല്ല, കാരണം അവളൊരു സാധാരണ പെൺകുട്ടിയാണ്.എങ്കിലും അവൾ പോരാടും അവൾ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങൾക്കു വേണ്ടിയാണ്. അവളുടെ പോരാട്ടം ഒരു കരുത്താണ്, ഈ നാട്ടിലെ സ്ത്രീകൾക്ക്, പെൺ മക്കളുടെ അച്ഛന്മാർക്ക് സഹോദരന്മാർക്ക് അത്‌ ആദ്യം മനസിലാക്കുകഎന്നും എന്നും അവളോടൊപ്പം.

ഇനി ഇതിന് താഴെ വന്ന്  തെറി വിളിക്കുന്നവരോട്. നിങ്ങളുടെ വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്. ‘അവളെയും അവളോടൊപ്പം നിൽക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളിൽ ഒരു ക്വട്ടേഷൻ മനുഷ്യൻ ഉണ്ട് പൾസർ സുനിയും കൂട്ടാളികളും ഉണ്ട്’ എന്ന് സ്വയം തിരിച്ചറിയുക.വിഡിയോയിൽ കൂടെയും കമന്റ്ുകളിൽ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങൾ ആരും മറുപടി പറയില്ല.

അത്‌ നിങ്ങൾ അർഹിക്കുന്നുമില്ല. ഞങ്ങൾ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ ക്വട്ടേഷൻ കൊടുക്കാൻ വേണ്ടിയല്ല. എന്റെ മറുപടിയിൽ കൂടി അങ്ങനെ വൈറൽ ആവേണ്ട ഏട്ടന്റെ അനിയന്മാർ.’’–ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *