തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘം. ബെല്ലാരിയിലെ സ്വർണ വ്യാപാരിയായ ഗോവർധനൻ്റെയും, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടേയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവരേയും ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്നിട്ടാണ് ഉള്ളത്.
ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയുള്ളൂവെന്ന് അന്വേഷണസംഘം അറിയിച്ചു. അതേസമയം, സ്വർണക്കൊള്ളയിൽ കമ്പനിയുടെ പങ്ക് തെളിഞ്ഞെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാനുള്ള ചുമതല ഇഡിക്ക് നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് നൽകണമെന്ന് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. കേസിൽ ഇഡി സമാന്തര അന്വേഷണം നടത്തുന്നതിൽ എതിർപ്പ് അറിയിച്ച് എസ്ഐടി കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.
