ഒരുതരം നിസംഗത നിറഞ്ഞ മുഖവുമായി അവർ അവിടെ എവിടെയെങ്കിലും ചടഞ്ഞിരിപ്പുണ്ടാകും.
കരയാൻ കണ്ണുനീർ ബാക്കിയില്ലത്തപോലെ ആ കണ്ണുകൾ വരണ്ടിരിക്കുന്നുണ്ടാകും, ഓർമയുടെ വേലിയേറ്റത്തിൽ ആ കണ്ണുകളിലെ വരൾച്ചയിൽ ഇപ്പോഴൊക്കയോ രക്തം പൊടിയുംപോലെ ഈറൻ നിറയും.

കണ്ടുമരവിച്ച മരണത്തിന്റെ തീവ്രത ഒരു വിറയലായിട്ട് അവരുടെ ചുണ്ടുകളിലും കൈവിരലുകളിലും പിടയുന്നത് കാണാം.

ഇതൊക്കെ എനിക്ക് കാണേണ്ടിവന്നല്ലോ എന്ന ദുർവിധിയെ ശപിച്ചുകൊണ്ട് എങ്ങോട്ടോ ഓടിപ്പോകാൻ വെമ്പുന്ന കാലുകൾ ബന്ധിക്കപ്പെട്ടവന്റെ അവസ്ഥയിൽ, ചായാൻ അവരൊരു തോൾ തേടുന്നപോലെ എനിക്ക് തോന്നാറുണ്ട്!

ഓരോ സിനിമാക്കാരുടെ മരണത്തിലും ഞാൻ കാണുന്ന ആ കാരണവരുടെ മുഖം നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടിയുടേതാണ്! ആദ്ദേഹം തന്റെ സഹപ്രവർത്തകന്റെ ദേഹത്തിനരികിലേക്ക് കടന്നുവരുന്നത് കാണുമ്പോൾ എന്റെ ഹൃദയം വല്ലാതെ വേദനിക്കും നിസംഗതയോടെയുള്ള ആ നിൽപ്പിൽ അറിയാതെ എന്റെ കണ്ണ് നിറഞ്ഞുപോകും.

എന്തുകൊണ്ടാണെന്നെനിക്ക് മനസ്സിലാകുന്നില്ല കരച്ചിൽ കടിച്ചമർത്തുന്ന നാട്യങ്ങളില്ലാത്ത അദ്ദേഹത്തിന്റെ മുഖത്ത് മനുഷ്യന്റെ നിസ്സഹായത നിഴലിക്കുന്നത് വാക്കുകളിൽ ഒതുങ്ങാത്ത ദുഃഖമെനിക്ക് നൽകുന്നു!

Leave a Reply

Your email address will not be published. Required fields are marked *