Month: December 2025

ആന്ധ്രയിൽ ട്രെയിനിൽ വൻ തീപിടിത്തം ഒരു മരണം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിൻ്റെ ബോഗികൾക്ക് തീപിടിച്ച് ഒരാൾ മരിച്ചു.ട്രെയിനിലെ രണ്ട് കോച്ചുകളിലാണ് തീപിടിച്ചത്. തീപിടിക്കുന്ന സമയത്ത് കോച്ചുകളിലൊന്നിൽ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചിൽ 76 യാത്രക്കാരുമാണുണ്ടായിരുന്നത്. ട്രെയിനിൻ്റെ B1 കോച്ചിലുണ്ടായിരുന്ന ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചത്.എറണാകുളത്തേക്ക് പോകുകയായിരുന്ന ട്രെയിനിൽ നിന്ന്…

കേരളമണ്ണില്‍ സിംഹള വധം 4-0 ജയം തുടര്‍ന്ന് ഇന്ത്യ

ഇന്ത്യ – ശ്രീലങ്ക വനിതാ ടി-20 പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. സ്മൃതി മന്ഥാനയുടെയും ഷെഫാലി വര്‍മയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 222…

ഡോൺബാസിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതിലും തീരുമാനമില്ല

ഫ്ലോറിഡ ∙ റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പറയുമ്പോഴും സമാധാന പ്രക്രിയയിലെ പ്രധാന തർക്കവിഷയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ കൂടിക്കാഴ്ചയിൽ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ‌.…

ശ്രേയസ് അയ്യര്‍ എന്ന് മടങ്ങി വരും

പുതിയൊരു ഒരു വര്‍ഷം കൂടി അവസാനിക്കുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഏറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഈ വര്‍ഷവും കടന്ന് പോവുന്നത്. 2025 ഇന്ത്യന്‍ ക്രിക്കറ്റ് ടി – 20 ടീം വിജയങ്ങള്‍ കൊയ്ത മറ്റൊരു വര്‍ഷമാണ്. 2024ല്‍ ലോകകപ്പ് ജയിച്ച…

മെൽബണിൽ വിക്കറ്റ് വേട്ട; ബോക്സിങ് ഡേയിൽ വീണത് 20 വിക്കറ്റുകൾ! ആഷസിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് മേൽക്കൈ

മെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ബൗളർമാർക്ക് മുന്നിൽ ബാറ്റർമാർ പതറിവീണ കാഴ്ചയാണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (MCG) കണ്ടത്. ‘ബോക്സിങ് ഡേ’ ടെസ്റ്റിന്റെ ആദ്യദിനം തന്നെ ഇരു ടീമുകളിലുമായി 20 വിക്കറ്റുകളാണ് നിലംപൊത്തിയത്. ഒന്നാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയയെ…

ഇന്ത്യ ഇനി അമേരിക്കയുടെ ഉറ്റതോഴൻ

വാഷിങ്‌ടൻ∙ 2026 സാമ്പത്തിക വർഷത്തേക്കുള്ള അമേരിക്കയുടെ സുപ്രധാന പ്രതിരോധ നിയമമായ ‘നാഷനൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിന്’ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും അംഗീകാരം നൽകി. ഏകദേശം 900 ബില്യൻ ഡോളറിന്റെ (ഏകദേശം 75 ലക്ഷം കോടി രൂപ) വമ്പൻ പ്രതിരോധ ബജറ്റാണ് പാസാക്കിയിരിക്കുന്നത്.…

ശ്രീനിവാസനെ ഒരു നോക്ക് കാണാൻ ഓടിയെത്തി സിനിമാ ലോകം

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭയായ ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് ഇന്നും ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലെത്തുന്നത്. നടി പാര്‍വതി തിരുവോത്ത്, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സംവിധായകന്‍ ഫാസില്‍, രാജസേനന്‍ തുടങ്ങിയവര്‍ ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചു.…

ഒരു മരണവീട്ടിൽ എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുക ആ കുടുംബത്തിലെ ഏറ്റവും മുതിർന്ന കാരണവരുടെ മുഖമായിരിക്കും

ഒരുതരം നിസംഗത നിറഞ്ഞ മുഖവുമായി അവർ അവിടെ എവിടെയെങ്കിലും ചടഞ്ഞിരിപ്പുണ്ടാകും.കരയാൻ കണ്ണുനീർ ബാക്കിയില്ലത്തപോലെ ആ കണ്ണുകൾ വരണ്ടിരിക്കുന്നുണ്ടാകും, ഓർമയുടെ വേലിയേറ്റത്തിൽ ആ കണ്ണുകളിലെ വരൾച്ചയിൽ ഇപ്പോഴൊക്കയോ രക്തം പൊടിയുംപോലെ ഈറൻ നിറയും. കണ്ടുമരവിച്ച മരണത്തിന്റെ തീവ്രത ഒരു വിറയലായിട്ട് അവരുടെ ചുണ്ടുകളിലും…

വെടിക്കെട്ട് സെഞ്ച്വറിയുമായി സമീർ; അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്താൻ വമ്പൻ ടോട്ടലിലേക്ക്

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ വമ്പൻ ടോട്ടലിലേക്ക്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്താൻ 33 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടിയിട്ടുണ്ട്. ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്‍റെ വെടിക്കെട്ട് സെഞ്ചുറിയാണ് പാകിസ്താന്…

കൈക്കൂലി കേസ് പ്രതിരോധ മന്ത്രാലയത്തിലെ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി: കൈക്കൂലി കേസില്‍ ആരോപണ വിധേയനായ സൈനികനെ അറസ്റ്റ് ചെയ്ത് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (സി.ബി.ഐ). പ്രതിരോധ മന്ത്രാലയത്തില്‍ നിയമിതനായ ലെഫ്റ്റനന്റ് കേണല്‍ ദീപക് കുമാര്‍ ശര്‍മയാണ് അറസ്റ്റിലായത്. പ്രതിരോധ ഉത്പാദന വകുപ്പിലെ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസറാണ് ദീപക് ശര്‍മ.…