Month: December 2025

സർക്കാരിനെയും പൊലീസിനെയും വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കാണാതായ സൂരജ് ലാമയുടേത് എന്ന് സംശയിക്കുന്ന ഒരു മൃതദേഹം ലഭിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശാസ്ത്രീയ പരിശോധന നടക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കളമശേരി എച്ച്എംടിക്ക് സമീപം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണ് എന്നാണ് അധികൃതര്‍ സംശയിക്കുന്നത്. സംഭവത്തില്‍…

നവജിത്ത് മാതാപിതാക്കളെ വെട്ടിയത് ഭാര്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കാനിരിക്കെ നടുങ്ങി നാട്

ആലപ്പുഴ: അച്ഛനെ മകന്‍ വെട്ടിക്കൊന്നതിന്റെ ഞെട്ടലിലാണൊരു നാട്. ഭാര്യ നവ്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെയാണ് അതിദാരുണമായ ക്രൂരകൃത്യം നവജിത്ത് കഴിഞ്ഞ ദിവസം നടത്തിയത്. രക്ഷിതാക്കളുമായുണ്ടായിരുന്ന കുടുംബ പ്രശ്‌നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാവേലിക്കര കോടതിയിലെ അഭിഭാഷകന്‍ കൂടിയാണ് നവജിത്ത്.…

വ്യക്തമായ തെളിവുകൾ ഇല്ലാതെ ഇത്രയും വലിയ വിഷയത്തിൽ രാഹുൽ ഈശ്വർ ഇടപെടില്ല പിന്തുണയുമായി സത്യഭാമ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ‌യ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പിന്തുണച്ച് നർത്തകി സത്യഭാമ. വ്യക്തമായ തെളിവുകൾ ഇല്ലാതെ ഇത്രയും വലിയ പ്രശ്നത്തിൽ രാഹുൽ ഈശ്വർ ഇടപെടില്ലെന്ന് സത്യഭാമ പറഞ്ഞു. ഈ പ്രശ്നത്തിനു…

ശുഭ്മൻ ​ഗിൽ ഇന്ന് മുതൽ ബെം​ഗളൂരു സെന്റർ ഓഫ് എക്സലൻസിയിൽ താരത്തിന്റെ പരിക്കിൽ നിർണായക ദിവസങ്ങൾ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ ഇന്ന് ബെംഗളൂരു സെന്റർ ഓഫ് എക്സലൻസിയിലെത്തും. ഡിസംബർ ഒന്ന്, രണ്ട് തിയതികളിലായി ബെം​ഗളൂരുവിലേക്കെത്താനായിരുന്നു ​ഗില്ലിന് ലഭിച്ചിരുന്ന നിർദ്ദേശം. അടുത്ത ദിവസങ്ങളിൽ തന്നെ താരം ബാറ്റിങ്…

മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട്…

ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ആവർത്തിച്ച് മാർപാപ്പ

ഇസ്താംബുൾ: ഇസ്രഈൽ- ഫലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന വത്തിക്കാന്റെ നിലപാട് ആവർത്തിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇരുവിഭാഗത്തിനും നീതി ഉറപ്പാക്കാൻ കഴിയുന്ന ഒരേയൊരു വഴി അതാണെന്നും മാർപാപ്പ പറഞ്ഞു. ഇസ്രഈലിനും ഫലസ്തീനികൾക്കുമിടയിൽ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന വത്തിക്കാന്റെ ദീർഘകാലമായുള്ള നിലപാടാണിതെന്ന്…

ഇന്ത്യയില്‍ സച്ചിനെയും സൗത്ത് ആഫ്രിക്കയില്‍ കാലിസിനെയും വെട്ടി പ്ലെയര്‍ ഓഫ് ദി മാച്ച് വിരാട് മാജിക്കില്‍ ആറാടി ക്രിക്കറ്റ് ലോകം

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയിരുന്നു. അവസാന നിമിഷം വരെ ആവേശം അലതല്ലിയ മത്സരത്തില്‍ 17 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 332ന് പുറത്തായി.…

ഞാൻ മാത്രം എങ്ങനെയാണ് പ്രതിയാകുന്നത് എ.പത്മകുമാർ കോടതിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ താൻ മാത്രം പ്രതിയാകുന്നത് എങ്ങനെയെന്ന് എ.പത്മകുമാർ കോടതിയിൽ. സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ബോർഡ് അംഗങ്ങൾ അറിഞ്ഞുകൊണ്ടാണ്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ താൻ മാറ്റി. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമിച്ചത് എന്നതിനാലാണ് തിരുത്തിയത്. കൊല്ലം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ്…

റെക്കോർഡ് തകർത്ത് സെൻസെക്സും നിഫ്റ്റിയും ആവേശമായി ജിഡിപി തലവേദനയായി ചൈന

ജിഡിപി തരംഗത്തിൽ ഓഹരികൾക്ക് ആവേശം ∙ സെൻസെക്സും നിഫ്റ്റിയും ബാങ്ക് നിഫ്റ്റിയും പുതിയ ഉയരത്തിൽ∙ 86,000 ഭേദിച്ച സെൻസെക്സ് ചരിത്രത്തിലെ ഏറ്റവും ഉയരമായ 86,159ൽ എത്തി∙ നിഫ്റ്റി ഒരുവേള മുന്നേറിയത് റെക്കോർഡ് 26,325ലേക്ക്∙ ബാങ്ക് നിഫ്റ്റി 250 പോയിന്റ് ഉയർന്ന് 60,000ന്…

ഇറാനെ പരാജയപ്പെടുത്തി അണ്ടര്‍ 17 ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യ

അടുത്ത വര്‍ഷം സൗദി അറേബ്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി ഇന്ത്യ. ശക്തരായ ഇറാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ യുവനിര യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറാനെ ഇന്ത്യ മലര്‍ത്തിയടിച്ചത്.ഇന്ത്യയെ ഞെട്ടിച്ച് ഇറാനാണ് മത്സരത്തിൽ‌ ആദ്യം…