2026 ജനുവരി 6-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ പുതുച്ചേരിക്കെതിരെ കേരളം ബൗളിങ് തിരഞ്ഞെടുത്തു. ടോസ് നേടിയ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ഫീൽഡിങ് തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ ടീമിലെ തിരക്കുകൾക്ക് ശേഷം സഞ്ജു കേരള നിരയിലേക്ക് തിരിച്ചെത്തിയത് ടീമിന് വലിയ കരുത്തായിട്ടുണ്ട്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരി മികച്ച തുടക്കത്തിന് ശേഷം 25 ഓവർ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എന്ന നിലയിലാണ്. 56 റൺസെടുത്ത അജയ് രൊഹേറയുടെ അർധസെഞ്ചുറിയാണ് ഇന്നിങ്‌സിന് കരുത്തായത്.

നെയാൻ ശ്യാം കങ്കയ്യൻ (25), പരമേശ്വരൻ ശിവരാമൻ (11) എന്നിവരും പുറത്തായി. നിലവിൽ 45 റൺസുമായി ജസ്വന്ത് ശ്രീറാമും 3 റൺസോടെ അമൻ ഖാനുമാണ് ക്രീസിലുള്ളത്.കേരള ബൗളിങ്ങിനിടെ എം.ഡി. നിധീഷിന്റെ പന്തിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ക്യാച്ചെടുത്താണ് നെയാൻ ശ്യാമിനെ പുറത്താക്കിയത്.

19-ാം ഓവറിലെ ആദ്യ പന്തിൽ അജിത് രൊഹേറയെ അങ്കിത് ശർമ ക്ലീൻ ബൗൾഡാക്കി. പരമേശ്വരൻ ശിവരാമനെ ബാബാ അപരാജിത്തിന്റെ പന്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാച്ചെടുത്ത് പുറത്താക്കി. ഈ വിക്കറ്റുകളിലൂടെ കേരളം മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *