ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ പ്രകടനത്തോടെ മുൻ ഇന്ത്യൻ നായകൻ പുതിയ റെക്കോർഡുകൾ കുറിച്ചു. വഡോദരയിൽ നടന്ന മത്സരത്തിൽ താരം ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി.വഡോദരയിൽ ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ രണ്ട് സിക്സറുകൾ പറത്തി രോഹിത് ശർമ്മ രണ്ട് സുപ്രധാന റെക്കോർഡുകൾ സ്വന്തമാക്കി.

ഏകദിന ക്രിക്കറ്റിൽ ഓപ്പണറെന്ന നിലയിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡും (328), അന്താരാഷ്ട്ര ക്രിക്കറ്റിൽ 650 സിക്സറുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവുമാണ് അദ്ദേഹം കൈവരിച്ചത്.

മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമ്മ 29 പന്തിൽ 26 റൺസ് നേടി, അതിൽ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറുകളും ഉൾപ്പെടുന്നു. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 650 സിക്സറുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി.

കൂടാതെ, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ബാറ്ററും രോഹിത് തന്നെയാണ്.

ഏകദിന ക്രിക്കറ്റിൽ ഓപ്പണറെന്ന നിലയിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോർഡും രോഹിത് ശർമ്മ സ്വന്തമാക്കി. 329 സിക്‌സറുകൾ തികച്ച അദ്ദേഹം വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ (328) റെക്കോർഡാണ് മറികടന്നത്. ഇതോടെ ഈ പട്ടികയിൽ രോഹിത് ഒന്നാമതെത്തി.

Leave a Reply

Your email address will not be published. Required fields are marked *