ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ കിവികൾ ബൗളിംഗ് തിരഞ്ഞെടുത്തു. ഓരോ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്;
ഇന്ത്യയിൽ വാഷിംഗ്ടൺ സുന്ദറിന് പകരം നിതീഷ് കുമാർ റെഡ്ഡി ടീമിലെത്തി. രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ലക്ഷ്യമിടുമ്പോൾ, വിജയിച്ച് തിരിച്ചുവരാനുള്ള പോരാട്ടത്തിലാണ് ന്യൂസിലാൻഡ്.
