സിംബാബ്‌വെയിലെ ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ ബാറ്റർ അലി റാസ അശ്രദ്ധമായ റൺഔട്ടിലൂടെ പുറത്തായി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ 211 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു.

നിർണായകമായ ഈ സമയത്താണ് ബാറ്റർ വിക്കറ്റ് വലിച്ചെറിഞ്ഞത് പോലെ പുറത്തായത്. ക്യാപ്റ്റൻ ഫർഹാൻ യൂസഫ് 65 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ സംഭവം പാകിസ്ഥാൻ ടീമിന് വലിയ തിരിച്ചടിയായി.എന്നാൽ, വാലറ്റക്കാരുടെ മോശം പ്രകടനത്തെ തുടർന്ന് പാക്കിസ്ഥാൻ മത്സരം കൈവിട്ടു. 46.3 ഓവറിൽ 173 റൺസിന് ഓൾഔട്ടായ പാക്കിസ്ഥാൻ 37 റൺസിന്റെ തോൽവി ഏറ്റുവാങ്ങി.

മൊമിൻ ഖമർ-അലി റാസ സഖ്യമായിരുന്നു പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷ. 47-ാം ഓവറിൽ അലി റാസ ക്രീസ് വിട്ടിറങ്ങിയ സമയത്ത് ഇംഗ്ലണ്ട് ഫീൽഡർ റൺഔട്ടാക്കുകയായിരുന്നു. പന്ത് ദേഹത്ത് കൊള്ളാതിരിക്കാൻ മാറിനിന്ന അശ്രദ്ധയാണ് അലി റാസയ്ക്ക് വിനയായത്.

ഈ പുറത്താകലോടെ പാക്കിസ്ഥാൻ തോൽവിയിലേക്ക് വീഴുകയായിരുന്നു.പന്ത് ദേഹത്ത് കൊള്ളാതിരിക്കാൻ അലി റാസ ബോധപൂർവം മാറിനിൽക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. 

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ തോമസ് റ്യു അതിവേഗം പന്ത് പിടിച്ച് ബെയിൽസ് ഇളക്കിയതോടെ അലി റാസ പുറത്തായി. അബദ്ധം മനസ്സിലാക്കി ക്രീസിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. അവിശ്വസനീയമായ ഈ പുറത്താകലിൽ നിരാശനായാണ് റാസ മടങ്ങിയത്. ജനുവരി 19-ന് സ്കോട്ട്‌ലൻഡിനെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *