സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനോട് ഇന്ത്യ ഏകദിന പരമ്പര 2-1ന് തോറ്റു. ഇൻഡോറിൽ നടന്ന നിർണായക മത്സരത്തിൽ 337 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 41 റൺസിനാണ് പരാജയപ്പെട്ടത്.

ഡാരില്‍ മിച്ചൽ, ഗ്ലെന്‍ ഫിലിപ്സ് എന്നിവരുടെ സെഞ്ച്വറികൾക്ക് വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയിലൂടെ ഇന്ത്യ മറുപടി നൽകിയെങ്കിലും വിജയിക്കാനായില്ല.

നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ പൊരുതിയെങ്കിലും മറ്റ് താരങ്ങൾ പരാജയപ്പെട്ടതോടെ ഇന്ത്യക്ക് മത്സരവും പരമ്പരയും നഷ്ടമായി.ന്യൂസിലാൻഡിനെതിരെ 54-ാം ഏകദിന സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി പുതിയ ചരിത്രമെഴുതി.

ആദ്യ 299 ഇന്നിങ്‌സുകളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും ഇതോടെ കോഹ്‌ലി സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള ഇതിഹാസങ്ങളെ പിന്നിലാക്കിയാണ് കോഹ്‌ലിയുടെ ഈ കുതിപ്പ്തന്റെ ആദ്യ 299 ഇന്നിങ്‌സുകളിൽ നിന്ന് സച്ചിൻ ടെണ്ടുൽക്കറെക്കാൾ 2,880 റൺസ് അധികം നേടിയാണ് വിരാട് കോഹ്‌ലി റെക്കോർഡ് കുറിച്ചത്.

ഇതിഹാസ താരങ്ങളെപ്പോലും പിന്നിലാക്കുന്ന പ്രകടനമാണ് കോഹ്‌ലി കാഴ്ചവെച്ചത്.ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ വിരാട് കോഹ്‌ലി 300-ാം ഇന്നിങ്‌സ് കളിക്കും. ഈ മത്സരത്തോടെ ആദ്യ 300 ഇന്നിങ്‌സുകളിൽ നിന്ന് ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടിയ താരമെന്ന റെക്കോർഡും കോഹ്‌ലി സ്വന്തമാക്കും.

Leave a Reply

Your email address will not be published. Required fields are marked *