മലയാളി താരം സഞ്ജു സാംസണിന്റെ ക്രിക്കറ്റ് ജീവിതം പറയുന്ന ബി.സി.സി.ഐയുടെ ഔദ്യോഗിക വീഡിയോ പുറത്തിറങ്ങി.”നിരവധി പരാജയങ്ങളെ നെഞ്ചിലേറ്റുവാങ്ങിയ പത്ത് വർഷക്കാലം” എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.

\കരിയറിലെ ജയപരാജയങ്ങളെക്കുറിച്ചും ഓപ്പണിങ് സ്ലോട്ടിൽ തിരിച്ചെത്തിയതിനെക്കുറിച്ചും ടി20 ലോകകപ്പ് പ്രതീക്ഷകളെക്കുറിച്ചും സഞ്ജു തന്നെയാണ് വിവരിക്കുന്നത്.

രണ്ട് ടി20 ലോകകപ്പ് ടീമുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റുകളെക്കുറിച്ചും പശ്ചാത്തല സംഗീതമായ ‘വിയർപ്പു തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *