യുവേഫ ചാമ്പ്യൻസ് ലീഗിൽ മൊണോക്കോയെ 6-1ന് തകർത്ത് റയൽ മാഡ്രിഡ്. എംബാപ്പെയുടെ ഇരട്ടഗോളും ബെല്ലിങ്ങ്ഹാം, വിനീഷ്യസ്, മസ്താന്റുവോണോ എന്നിവരുടെ പ്രകടനവുമാണ് വമ്പൻ ജയമൊരുക്കിയത്.
വിജയത്തോടെ 15 പോയിന്റുമായി റയൽ മാഡ്രിഡ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി; 9 പോയിന്റുള്ള മൊണോക്കോ ഇരുപതാം സ്ഥാനത്താണ്.
