ന്യൂസീലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യയ്ക്ക് 48 റൺസ് ജയം. അഭിഷേക് ശർമയുടെ അർദ്ധസെഞ്ച്വറിയുടെയും റിങ്കു സിങ്ങിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും കരുത്തിൽ ഇന്ത്യ 238 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന് 190 റൺസ് മാത്രമാണ് നേടാനായത്.
ഇന്ത്യ മികച്ച വിജയം നേടിയെങ്കിലും ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ നിരാശപ്പെടുത്തി. ഏഴ് പന്തിൽ 10 റൺസെടുത്ത താരം അനായാസ ക്യാച്ച് നൽകിയാണ് പുറത്തായത്ടി20 ലോകകപ്പ് അടുത്തിരിക്കെ സഞ്ജുവിന്റെ ഈ പ്രകടനം വലിയ ആശങ്കയുണ്ടാക്കുന്നു.
ടി20 ലോകകപ്പ് പ്ലേയിങ് ഇലവനിൽ സഞ്ജു സാംസൺ ഇതുവരെ സ്ഥാനം ഉറപ്പിച്ചിട്ടില്ലെന്ന് മുൻ താരം ആകാശ് ചോപ്ര മുന്നറിയിപ്പ് നൽകി.
ഇഷാൻ കിഷൻ സഞ്ജുവിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ചോപ്ര തന്റെ നിരീക്ഷണത്തിൽ വ്യക്തമാക്കി.ടി20 ലോകകപ്പിൽ സഞ്ജു സാംസൺ നൂറുശതമാനം സീറ്റുറപ്പിച്ചിട്ടില്ലെന്ന് ആകാശ് ചോപ്ര.
സഞ്ജുവും ഇഷാൻ കിഷനും തമ്മിലുള്ള പ്രകടനമാണ് പ്ലേയിങ് ഇലവനിലെ സ്ഥാനം തീരുമാനിക്കുകയെന്നും, അടുത്ത മത്സരങ്ങൾ ഇതിനുള്ള ഉത്തരം നൽകുമെന്നും ചോപ്ര വ്യക്തമാക്കി.
നാഗ്പൂരിലെ മത്സരത്തിൽ സഞ്ജു സാംസണും ഇഷാൻ കിഷനും നിരാശപ്പെടുത്തി. ഇഷാൻ കിഷൻ എട്ട് റൺസെടുത്തും സഞ്ജു 10 റൺസെടുത്തും പുറത്തായി. ശേഷിക്കുന്ന നാല് മത്സരങ്ങൾ ഇരുവർക്കും നിർണ്ണായകമാണ്. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ ടീമിന് വലിയ പ്രശ്നമാകുന്നുണ്ട്.
