അണ്ടർ 19 ലോകകപ്പിൽ ന്യൂസീലൻഡിനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ വിജയക്കുതിപ്പ് തുടർന്നു. മഴ മൂലം 130 റൺസായി പുതുക്കിയ വിജയലക്ഷ്യം 13.3 ഓവറിൽ ഇന്ത്യ മറികടന്നു. ഗ്രൂപ്പ് ബിയിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.മഴ കാരണം 37 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസീലൻഡിനെ ബാറ്റിങ്ങിനയച്ചു.
ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പതറിയ കിവീസ് 36.2 ഓവറിൽ 135 റൺസിന് പുറത്തായി. 37 റൺസെടുത്ത കാലും സാംസണാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ.ലക്ഷ്യം 130 ആയതോടെ ഇന്ത്യ അനായാസം ബാറ്റിംഗ് തുടർന്നു. തുടക്കത്തിൽ ആരോൺ ജോർജിനെ നഷ്ടമായെങ്കിലും ആയുഷ് മാത്രെയുടെയും വൈഭവ് സൂര്യവംശിയുടെയും പ്രകടനം ഇന്ത്യയ്ക്ക് വിജയം നൽകി.
