2026 ഫിഫ ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫുട്ബോൾ ലോകം ആവേശത്തിലാണ്. പതിവുപോലെ ബ്രസീൽ, അർജന്റീന, പോർച്ചുഗൽ തുടങ്ങിയ കരുത്തർ കിരീടസാധ്യതകളിൽ മുൻപന്തിയിലുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കിരീടം നിലനിർത്താൻ ഒരുങ്ങുമ്പോൾ, ആറാം ലോകകിരീടത്തിനായി ബ്രസീലും കന്നി കിരീടത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും കടുത്ത പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നത്.
മെസി കിരീടം നിലനിർത്താൻ ഇറങ്ങുമ്പോൾ, കരിയറിലെ ആദ്യ ലോകകപ്പ് ലക്ഷ്യമിട്ടാണ് റൊണാൾഡോയുടെ വരവ്. പോർച്ചുഗലിനൊപ്പം ഈ നേട്ടം കൈവരിക്കാനായാൽ അത് റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച അന്ത്യമായിരിക്കുമെന്ന് മുൻ സഹതാരം നാനി പറഞ്ഞു.
ഈ ലോകകപ്പ് താരത്തിന്റെ കരിയറിൽ ഏറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2026 ലോകകപ്പ് കിരീടം നേടുന്നത് റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച അന്ത്യമായിരിക്കുമെന്ന് മുൻ സഹതാരം നാനി. രാജ്യത്തിനായി താരം എപ്പോഴും മികച്ചത് നൽകുമെന്നും നാനി കവേഴ്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ലോകകപ്പിനായി റൊണാൾഡോ കഠിനമായി പരിശ്രമിക്കുമെന്നും ഈ സീസൺ താരത്തിന് മികച്ചതായിരിക്കുമെന്നും നാനി. പോർച്ചുഗൽ നായകന്റെ കരിയറിലെ റെക്കോർഡ് പ്രകടനങ്ങൾ ഇനിയും കാണാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2024-ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച നാനി, റൊണാൾഡോയുടെ ഉറ്റ സുഹൃത്തും മുൻ സഹതാരവുമാണ്. പോർച്ചുഗൽ ദേശീയ ടീമിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും വേണ്ടി ഇരുവരും ദീർഘകാലം ഒന്നിച്ച് പന്ത് തട്ടിയിട്ടുണ്ട്. റൊണാൾഡോയുടെ കളിയഴകും കഠിനാധ്വാനവും നേരിട്ടറിവുള്ളതുകൊണ്ടാണ് നാനി ഇത്തരമൊരു ശുഭാപ്തിവിശ്വാസം പങ്കുവെക്കുന്നത്.
