വിശാഖപട്ടണം ടി20യിലെ മോശം പ്രകടനത്തെത്തുടർന്ന് സഞ്ജു സാംസണിനെതിരെ ആരാധകർ രംഗത്ത്. ഗൗതം ഗംഭീറുമായുള്ള അടുപ്പമാണ് സഞ്ജുവിന് ടീമിൽ ഇടം നേടിക്കൊടുക്കുന്നതെന്ന് വിമർശിക്കുന്ന ഇവർ, സഞ്ജുവിനെ മാറ്റി ശുഭ്‌മൻ ഗില്ലിനെയോ യശസ്വി ജയ്‌സ്വാളിനെയോ ടീമിലെടുക്കണമെന്ന് ആവശ്യപ്പെടുന്നു.
സഞ്ജുവിൻ്റെ ബാറ്റിംഗ് ശൈലി ടീമിന് ഗുണകരമാകുന്നില്ലെന്നാണ് പ്രധാന ആക്ഷേപംസഞ്ജുവിന് പകരം യശസ്വി ജയ്‌സ്വാളിനെ ടീമിലെടുക്കണമെന്നും വരാനിരിക്കുന്ന ലോകകപ്പിൽ ഇഷാൻ കിഷനെ പ്രധാന വിക്കറ്റ് കീപ്പറാക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നു.
സഞ്ജുവിന്റെ തുടർച്ചയായ പരാജയങ്ങളാണ് ഈ നീക്കത്തിന് പിന്നിൽനാലാം ടി20യിൽ 15 പന്തിൽ 24 റൺസെടുത്ത സഞ്ജുവിന് മികച്ച തുടക്കം മുതലാക്കാനായില്ല. മിച്ചൽ സാന്റ്നറുടെ പന്തിൽ ബോൾഡായി മടങ്ങിയ സഞ്ജുവിന്റെ പുറത്താകൽ പരിശീലകൻ ഗംഭീറിനെയും സഹതാരങ്ങളെയും നിരാശപ്പെടുത്തി.
സഞ്ജു നിരാശപ്പെടുത്തിയപ്പോൾ 23 പന്തിൽ 65 റൺസുമായി തിളങ്ങിയ താരത്തിന്റെ പ്രകടനം മത്സരത്തിൽ നിർണ്ണായകമായി.23 പന്തിൽ 65 റൺസെടുത്ത ശിവം ദുബെ ടോപ് സ്കോററായ മത്സരത്തിൽ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അടക്കമുള്ളവർ പരാജയപ്പെട്ടിട്ടും വിമർശനം മുഴുവൻ സഞ്ജു സാംസണ് നേരെയാണ്.
