2026 ടി-20 ലോകകപ്പിന് ഇനി എട്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്രിക്കറ്റ് ലോകം ആവേശത്തിലാണ്. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നടക്കുന്ന ടൂർണമെന്റിനായി എല്ലാ ടീമുകളും അവസാനവട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. താരങ്ങളുടെ ഓരോ നീക്കവും ആരാധകരും നിരീക്ഷകരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.സഞ്ജുവിന് പിന്തുണയുമായി മുൻ താരം മുഹമ്മദ് കൈഫ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

സൂര്യകുമാർ യാദവിന് ഒരു വർഷത്തോളം ഫോം ഔട്ടായപ്പോഴും ടീം മാനേജ്മെന്റ് നൽകിയ അതേ പിന്തുണയും ദീർഘമായ അവസരങ്ങളും (long rope) സഞ്ജുവിനും നൽകണമെന്നാണ് ഇവരുടെ വാദം. സഞ്ജുവിന്റെ കഴിവ് തെളിയിക്കപ്പെട്ടതാണെന്നും, ന്യൂസിലൻഡിനെതിരായ അവസാന മത്സരങ്ങളിൽ കൂടി അദ്ദേഹത്തെ കളിപ്പിക്കണമെന്നും കൈഫ് വ്യക്തമാക്കി.

സഞ്ജുവിന്റെ ഈ നേട്ടങ്ങൾ അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഴം വ്യക്തമാക്കുന്നതാണ്. ഒരു കലണ്ടർ വർഷത്തിൽ (2024) മൂന്ന് ടി20 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടുന്ന ലോകത്തിലെ തന്നെ ആദ്യ താരമെന്ന ചരിത്രനേട്ടം 

 സഞ്ജു സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലടക്കം നേടിയ ഈ പ്രകടനം അദ്ദേഹത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുത്തു.

അഭിഷേക് ശർമ  സ്ട്രൈക്ക് റേറ്റുമായി ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നുസ്ട്രൈക്ക് റേറ്റുള്ള യശസ്വി ജയ്‌സ്വാളാണ് ലിസ്റ്റിലെ മറ്റൊരു ഇന്ത്യൻ കരുത്ത്  ടി20യിൽ സഞ്ജു-അഭിഷേക് സഖ്യം നൽകുന്ന വേഗത ഇന്ത്യൻ ഇന്നിംഗ്സുകൾക്ക് വലിയ മുൻതൂക്കം നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *