ടി-20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുന്നത്. മോശം ഫോമിലുള്ള സഞ്ജു സാംസണിന് ലോകകപ്പ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാനുള്ള അവസാന അവസരമായാണ് ക്രിക്കറ്റ് ലോകം ഇതിനെ കാണുന്നത്.

ഇഷാൻ കിഷൻ മികച്ച ഫോമിൽ തുടരുന്നതും തിലക് വർമ്മ പരിക്കുമാറി തിരിച്ചെത്തിയതും സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തിന് കടുത്ത വെല്ലുവിളിയുയർത്തുന്നുണ്ട്.നൂസിലൻഡ് പരമ്പരയിലെ മോശം ഫോം സഞ്ജു സാംസണ് തിരിച്ചടിയായെങ്കിലും, വിക്കറ്റ് കീപ്പിങ്ങിലെ മികവ് താരത്തിന് തുണയായേക്കും.

മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ കൂടാതെ, പരിക്കുമാറി എത്തിയ തിലക് വർമ്മയെയും പരിഗണിക്കുമ്പോൾ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. ടി-20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ വെറും 46 റൺസ് മാത്രം നേടിയ സഞ്ജു സാംസണ് ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ഈ മത്സരം അത്യന്തം നിർണ്ണായകമാണ്.

മറുഭാഗത്ത്, സഞ്ജുവിനെക്കാൾ ഏറെ മുന്നിലായ ഇഷാൻ കിഷൻ അഞ്ച് മത്സരങ്ങളിൽ നിന്നായി 215 റൺസ് അടിച്ചുകൂട്ടി മികച്ച ഫോമിലാണ്. മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7-നാണ് മത്സരം ആരംഭിക്കുന്നത്.

ഐഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ഫെബ്രുവരി 7-ന് അമേരിക്കക്കെതിരെ തുടങ്ങുന്ന ഇന്ത്യയുടെ ലോകകപ്പ് പോരാട്ടത്തിൽ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നേക്കാം

Leave a Reply

Your email address will not be published. Required fields are marked *