നമീബിയക്കെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി നെതർലൻഡ്‌സ്. ബാസ് ഡി ലീഡെയുടെ (72*) കരുത്തിൽ 156 റൺസ് വിജയലക്ഷ്യം 18 ഓവറിൽ ഡച്ച് പട മറികടന്നു. കോളിൻ അക്കർമാൻ (32), മൈക്കിൾ ലെവിറ്റ് (28) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.

ആദ്യം ബാറ്റിംഗിനിറങ്ങിയ നമീബിയക്കായി നിക്കോൾ ഈറ്റോൺ (42), ജാൻ ഫ്രിലിംഗ് (30) എന്നിവർ തിളങ്ങി. നെതർലൻഡ്‌സിനായി ലോഗൻ വാൻ ബീക്കും ബാസ് ഡി ലീഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ബാസ് ഡി ലീഡെയാണ് കളിയിലെ താരം.

Leave a Reply

Your email address will not be published. Required fields are marked *