ടി20 ലോകകപ്പ് ആദ്യ റൗണ്ടിന് പിന്നാലെ ഐസിസി റാങ്കിംഗ് പുറത്തുവിട്ടു. അമേരിക്കയ്‌ക്കെതിരെ പൂജ്യത്തിന് പുറത്തായിട്ടും 908 പോയിന്റോടെ അഭിഷേക് ശർമ ഒന്നാം സ്ഥാനം നിലനിർത്തി. ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഇഷാൻ കിഷൻ 25-ാം റാങ്കിലെത്തി.

ഫിൽ സാൾട്ട് 821 പോയിന്റോടെ രണ്ടാം സ്ഥാനം നിലനിർത്തി. മികച്ച പ്രകടനത്തോടെ പാകിസ്ഥാന്റെ സാഹിബ്സാദ ഫർഹാൻ നാലാം സ്ഥാനത്തുനിന്ന് മൂന്നാമതെത്തി (769 പോയിന്റ്). ജോസ് ബട്‌ലർ നാലാം സ്ഥാനത്താണ്.

തിലക് വർമ്മ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, മികച്ച പ്രകടനം നടത്തിയിട്ടും സൂര്യകുമാർ യാദവ് ഏഴാം സ്ഥാനത്ത് തുടരുന്നു. അതേസമയം, ഒരു സ്ഥാനം കൂടി നഷ്ടമായ സഞ്ജു സാംസൺ ഹാർദിക് പാണ്ഡ്യക്ക് പിന്നിൽ 57-ാം സ്ഥാനത്തായി.

773 പോയിന്റോടെ വരുൺ ചക്രവർത്തി ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഓൾറൗണ്ടർമാരിൽ സിക്കന്ദർ റാസയാണ് ഒന്നാമത്. അമേരിക്കയ്‌ക്കെതിരെ തിളങ്ങിയ അർഷ്ദീപ് സിംഗ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 11-ാം റാങ്കിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *