കുനോ നാഷണൽ പാർക്കിൽ നമീബിയൻ ചീറ്റകൾ പായുമ്പോൾ, അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യ നമീബിയയെ നേരിടുന്നു. വൈകിട്ട് 7-നാണ് മത്സരം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ ‘വേട്ട’ ആവേശകരമായ പോരാട്ടത്തിനാണ് വഴിയൊരുക്കുന്നത്.

നെതർലൻഡ്‌സിനോട് തോറ്റ നമീബിയ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയല്ലെങ്കിലും, യുഎസിനെതിരായ ബാറ്റിംഗ് തകർച്ച മുന്നിൽക്കണ്ട് ഇന്ത്യ കരുതലോടെയാകും ഇറങ്ങുക.

പാകിസ്ഥാനെതിരായ വൻപോരാട്ടത്തിന് മുന്നോടിയായുള്ള ഒരു പരിശീലന മത്സരമായാണ് ടീം ഇതിനെ കാണുന്നത്.അഭിഷേക് ശർമയ്ക്ക് പനിയും വയറുവേദനയും ബാധിച്ചത് ഇന്ത്യയ്ക്ക് ആശങ്കയാകുന്നു. താരം ആശുപത്രി വിട്ടെങ്കിലും ഇന്ന് വിശ്രമം അനുവദിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ സഞ്ജു സാംസൺ ഇന്നിങ്സ് ഓപ്പൺ ചെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ സഞ്ജു പരിശീലനത്തിൽ സജീവമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *