.

ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. കുശാൽ മെൻഡിസ്, പവൻ രത്നായകെ, ദസുൻ ഷനക എന്നിവരുടെ അർധ സെഞ്ച്വറികളാണ് ലങ്കയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

45 പന്തിൽ 61 റൺസെടുത്ത കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്കോറർ. പവൻ രത്‌നായകെ (28 പന്തിൽ 60), ദസുൻ ഷനക (20 പന്തിൽ 50) എന്നിവരും വെടിക്കെട്ട് പ്രകടനം നടത്തി. കാമിന്ദു മെൻഡിസ്, പതും നിസ്സങ്ക എന്നിവരും റൺസ് കണ്ടെത്തിയതോടെ ലങ്ക കൂറ്റൻ സ്കോറിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *