നമീബിയയ്‌ക്കെതിരായ മത്സരത്തിലൂടെ സഞ്ജു സാംസൺ തന്റെ ടി20 ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ സഞ്ജു, നേരിട്ട 8 പന്തുകളിൽ നിന്ന് 3 സിക്സറും ഒരു ഫോറുമടക്കം 22 റൺസാണ് നേടിയത്. ചെറിയ ഇന്നിംഗ്‌സ് ആയിരുന്നെങ്കിലും തകർപ്പൻ ബിഗ് ഹിറ്റുകളിലൂടെ തന്റെ ആത്മവിശ്വാസം തെളിയിക്കാൻ സഞ്ജുവിന് ഈ മത്സരത്തിലൂടെ സാധിച്ചു.

നമീബിയയ്‌ക്കെതിരായ പ്രകടനത്തിൽ സഞ്ജു സാംസണെ ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ പ്രശംസിച്ചു. ഡ്രസിങ് റൂമിൽ നടന്ന ടീം മീറ്റിംഗിൽ സഞ്ജുവും ഇഷാൻ കിഷനും നൽകിയ വെടിക്കെട്ട് തുടക്കത്തെ ഗംഭീർ പ്രത്യേകം എടുത്തുപറഞ്ഞു. ബിസിസിഐ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

“ഇഷാനും സഞ്ജുവും നൽകിയത് ഗംഭീര തുടക്കമാണ്. നമ്മൾ ആഗ്രഹിച്ച അതേ അഗ്രഷനും പോസിറ്റീവ് മനോഭാവവും കളിയിൽ കാണാൻ സാധിച്ചു. ഭയമില്ലാതെ ധീരമായ തീരുമാനങ്ങൾ എടുത്ത് മുന്നേറുന്ന ഈ രീതിയാണ് ടീമിന് വേണ്ടത്,” ഗംഭീർ വ്യക്തമാക്കി.

നമീബിയയ്‌ക്കെതിരായ മത്സരത്തിലെ ‘ഇംപാക്ട് പ്ലെയറായി’ തിരഞ്ഞെടുക്കപ്പെട്ടത് ഇഷാൻ കിഷനാണ്. രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച അവസരം അവിസ്മരണീയമാക്കിയ ഇഷാന്റെ ആത്മവിശ്വാസത്തെയും കഠിനാധ്വാനത്തെയും ടീം ഫിസിയോ കമലേഷ് ജെയിൻ പ്രശംസിച്ചു. മെഡൽ സമ്മാനിച്ചുകൊണ്ട് ഇഷാന്റെ മാനസികദൃഢതയെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *