ഞായറാഴ്ചത്തെ മത്സരത്തിൽ അഭിഷേക് കളിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു. താരം ഇന്ന് പരിശീലനത്തിന് ഇറങ്ങിയേക്കുമെങ്കിലും, ഒന്നോ രണ്ടോ മത്സരങ്ങൾ കൂടി അദ്ദേഹത്തിന് വിശ്രമം അനുവദിക്കാൻ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്.

അർഷ്ദീപ് സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച രസകരമായ ഒരു വീഡിയോയിലൂടെയാണ് അഭിഷേക് തന്റെ ആരോഗ്യവിവരങ്ങൾ അറിയിച്ചത്. അസുഖത്തെത്തുടർന്ന് ശരീരഭാരം കുറഞ്ഞുവെന്നും, നിലവിൽ കടുത്ത ഭക്ഷണനിയന്ത്രണത്തിലാണെന്നും താരം പറഞ്ഞു. “

എങ്ങനെയുണ്ട്?” എന്ന അർഷ്ദീപിന്റെ ചോദ്യത്തിന്, താൻ ഇപ്പോൾ ‘ദാൽ-റൈസ്’ (പരിപ്പും ചോറും) മാത്രമാണ് കഴിക്കുന്നതെന്നും അത് നന്നായിട്ടുണ്ടെന്നും തമാശരൂപേണ അഭിഷേക് മറുപടി നൽകി.അർഷ്ദീപ് സിംഗ് പങ്കുവെച്ച വീഡിയോയിൽ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തമാശ കലർന്ന രൂപത്തിലാണ് അഭിഷേക് ശർമ സംസാരിച്ചത്.

അസുഖം മൂലം പെട്ടെന്ന് രണ്ട് കിലോയോളം ശരീരഭാരം കുറഞ്ഞുവെന്നും താൻ ശരിക്കും ക്ഷീണിതനാണെന്നും അഭിഷേക് വെളിപ്പെടുത്തി. നിലവിൽ കടുത്ത ഡയറ്റിലാണെന്നും പരിപ്പും ചോറുമാണ് പ്രധാന ഭക്ഷണമെന്നും താരം പറഞ്ഞു. പൂർണ്ണ കായികക്ഷമതയിലേക്ക് വേഗത്തിൽ മടങ്ങിവരാനുള്ള കഠിനശ്രമത്തിലാണെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *