2026 ടി20 ലോകകപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ 23 റൺസിന് വീഴ്ത്തി സിംബാബ്‌വെ അട്ടിമറി നടത്തി. കൊളംബോയിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 169 റൺസെടുത്തപ്പോൾ, ഓസീസ് മറുപടി 146-ൽ അവസാനിച്ചു.

നാല് വിക്കറ്റ് വീഴ്ത്തിയ ബ്ലെസിങ് മുസറബാനിയും മൂന്ന് വിക്കറ്റെടുത്ത ബ്രാഡ് ഇവാൻസുമാണ് സിംബാബ്‌വെയ്ക്ക് തകർപ്പൻ ജയമൊരുക്കിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ, ബ്രയാൻ ബെണ്ണറ്റിന്റെ അർധ സെഞ്ച്വറി കരുത്തിൽ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു.

ഓപ്പണറുടെ മികച്ച പ്രകടനമാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്.56 പന്തിൽ 64 റൺസെടുത്ത ബ്രയാൻ ബെണ്ണറ്റാണ് സിംബാബ്‌വെയുടെ ടോപ്പ് സ്കോറർ. മറുമാണി (35), റയാൻ ബേൾ (35) എന്നിവർ പുറത്തായപ്പോൾ ക്യാപ്റ്റൻ സിക്കന്ദർ റാസ 25 റൺസുമായി പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *