കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യ-പാക് പോരാട്ടം. മഴ ഭീഷണിയുണ്ടെങ്കിലും, ആദ്യ രണ്ട് കളികളും ജയിച്ചെത്തുന്ന ഇരുടീമുകളും ആത്മവിശ്വാസത്തിലാണ്.ഇന്ത്യ വെടിക്കെട്ട് ബാറ്റിങ്ങുമായി പാക് ബൗളിങ്ങിനെ നേരിടുമ്പോൾ, പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് സ്പിന്നർമാരെയാകും പാകിസ്ഥാൻ പ്രധാനമായും ആശ്രയിക്കുക.ചരിത്രവും കണക്കുകളും ഇന്ത്യക്ക് അനുകൂലം; ലോകകപ്പിലും ടി-20 ഫോർമാറ്റിലും പാകിസ്ഥാനെക്കാൾ ബഹുദൂരം മുന്നിൽ ഇന്ത്യ തന്നെ.
ലോകകപ്പിൽ 4 തവണ 200+ റൺസ് നേടി ഇന്ത്യ മുന്നിൽ നിൽക്കുമ്പോൾ, പാകിസ്ഥാൻ ഇത് വരെ ഒരു തവണ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.2016-ൽ കൊൽക്കത്തയിൽ ബംഗ്ലാദേശിനെതിരെ 201 റൺസ് നേടിയതാണ് ലോകകപ്പിൽ പാകിസ്ഥാന്റെ ഏക 200+ സ്കോർ; അന്ന് 55 റൺസിനായിരുന്നു അവരുടെ വിജയം.
ടി-20യിൽ 11 തവണ 200 കടന്നിട്ടുണ്ടെങ്കിലും ഇന്ത്യക്കെതിരെ ആ നേട്ടം പാകിസ്ഥാന് അന്യമാണ്. സമാനമായി, പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഉയർന്ന സ്കോർ 2012-ൽ നേടിയ 192 റൺസാണ്; ഇതുവരെ ഇരുന്നൂറ് തൊടാൻ ഇരുവർക്കും കഴിഞ്ഞിട്ടില്ല.
