ആദ്യ ഓവറിൽ തന്നെ അക്കൗണ്ട് തുറക്കും മുൻപ് അഭിഷേക് ശർമയെ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയ്ക്കായിരുന്നു ഈ നിർണായക വിക്കറ്റ്.

തുടർന്ന് ഇഷാൻ കിഷനും പുറത്തായതോടെ അര്‍ധ സെഞ്ച്വറി നേടിയാണ് ഇഷാന്‍ തിരികെ നടന്നത്. സയീം അയൂബിന്റെ പന്തില്‍ ബൗള്‍ഡായായിരുന്നു താരത്തിന്റെ മടക്കം. 40 പന്തില്‍ 77 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്ന് പിറന്നതാകട്ടെ മൂന്ന് സിക്‌സുകളും പത്ത് ഫോറുകളുമാണ്.

192.50 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ജാര്‍ഖണ്ഡ് ക്യാപ്റ്റന്റെ താണ്ഡവം.ഇന്ത്യൻ ഓപ്പണർമാർ രണ്ടുപേരും പവലിയനിൽ തിരിച്ചെത്തി.ഗൗതം ഗംഭീറിന്റെ 2007-ലെ റെക്കോർഡ് (75 റൺസ്) മറികടന്ന ഇഷാൻ കിഷൻ, പാകിസ്ഥാനെതിരെ ടി-20 ലോകകപ്പിൽ ഉയർന്ന സ്കോർ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി. 77 റൺസോടെ ഗംഭീറിനെ പിന്നിലാക്കിയ ഈ പട്ടികയിൽ വിരാട് കോഹ്‌ലിയാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

Leave a Reply

Your email address will not be published. Required fields are marked *