2026 ടി-20 ലോകകപ്പിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ 8-ൽ കടന്നു. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആധികാരിക ജയത്തോടെ ഇന്ത്യ ടൂർണമെന്റിൽ കരുത്തറിയിച്ചു.

ഇന്ത്യ ഉയർത്തിയ 176 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് പുറത്തായി. ഈ ജയത്തോടെ, ആദ്യ 46 ടി-20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റൻ എന്ന റെക്കോർഡ് സൂര്യകുമാർ യാദവ് സ്വന്തമാക്കിരോഹിത് ശർമയെ ഒറ്റ വിജയത്തിന് പിന്നിലാക്കിയാണ് സൂര്യകുമാർ യാദവ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.

ഇതോടെ ടി-20 ക്യാപ്റ്റൻസിയിൽ രോഹിത്തിനേക്കാൾ മികച്ച വിജയശതമാനം സൂര്യ കൈവരിച്ചു.

രോഹിത് ശർമയെ പിന്നിലാക്കി ടി-20 ക്യാപ്റ്റൻസിയിൽ സൂര്യകുമാർ യാദവ് പുതിയ റെക്കോർഡ് കുറിച്ചു. ആദ്യ 46 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ഇന്ത്യൻ നായകനെന്ന നേട്ടമാണ് ഒരു ജയത്തിന്റെ വ്യത്യാസത്തിൽ സൂര്യ സ്വന്തമാക്കിയത്.

പാകിസ്ഥാന് വേണ്ടി സയീം അയൂബ് മൂന്ന് വിക്കറ്റെടുത്തു. സൽമാൻ അലി ആഘ, ഉസ്മാൻ താരിഖ്, ഷഹീൻ അഫ്രീദി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.പാകിസ്ഥാൻ നിരയിൽ ഉസ്മാൻ ഖാൻ (44), ഷഹീൻ (23*) എന്നിവർ മാത്രമാണ് പൊരുതിയത്.

ഇന്ത്യക്കായി ഹർദിക്, വരുൺ, അക്സർ, ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതവും കുൽദീപും തിലകും ശേഷിച്ച വിക്കറ്റുകളും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *