ഐസിസി ടി-20 ബാറ്റിങ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം. അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ആദ്യ പത്തിൽ സൂര്യകുമാർ യാദവ് ഉൾപ്പെടെ നാല് ഇന്ത്യക്കാർ ഇടംപിടിച്ചു.

തിലക് വർമ്മയും ഇഷാൻ കിഷനും റാങ്കിംഗിൽ വലിയ മുന്നേറ്റമാണ് നടത്തിയത്.ടി-20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെ ഇഷാൻ കിഷൻ ഐസിസി റാങ്കിംഗിൽ 17 സ്ഥാനങ്ങൾ ഉയർന്ന് എട്ടാം സ്ഥാനത്തെത്തി. പാകിസ്താനെതിരെയുള്ള 77 റൺസും നമീബിയക്കെതിരെയുള്ള 61 റൺസും ഉൾപ്പെടെയുള്ള പ്രകടനങ്ങളാണ് 732 പോയിന്റോടെ താരത്തെ ആദ്യ പത്തിൽ എത്തിച്ചത്.

ഐസിസി ടി-20 റാങ്കിംഗിൽ അഭിഷേക് ശർമ്മ (891 പോയിന്റ്) ഒന്നാം സ്ഥാനം നിലനിർത്തി. ലോകകപ്പിലെ മികച്ച പ്രകടനത്തോടെ തിലക് വർമ്മ നാലാം സ്ഥാനത്തേക്കും (751 പോയിന്റ്), സൂര്യകുമാർ യാദവ് ആറാം സ്ഥാനത്തേക്കും (747 പോയിന്റ്) മുന്നേറി. ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടാണ് രണ്ടാം സ്ഥാനത്ത്ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് സെഞ്ച്വറിയുടെ കരുത്തിൽ ശ്രീലങ്കൻ താരം പാതും നിസങ്ക മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 786 പോയിന്റോടെ മൂന്നാം റാങ്കിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *