2026 ടി-20 ലോകകപ്പിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ഇന്ന് (ഫെബ്രുവരി 18) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നെതർലാൻഡ്‌സിനെതിരായ ഈ പോരാട്ടത്തിൽ ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ 8-ലേക്ക് പ്രവേശിക്കാനാണ് സൂര്യയും സംഘവും ലക്ഷ്യമിടുന്നത്.

ടി-20 ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡിലേക്കാണ് ഇഷാൻ കിഷൻ ഉന്നമിടുന്നത്. നിലവിൽ 10 സിക്സറുകളുള്ള ഇഷാന്, വെറും 6 സിക്സറുകൾ കൂടി നേടിയാൽ രോഹിത് ശർമ (15), യുവരാജ് സിങ് (12) എന്നിവരെ മറികടന്ന് ഈ പട്ടികയിൽ ഒന്നാമതെത്താം.

വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവരും 10 സിക്സറുകളുമായി ഇഷാനൊപ്പമുണ്ട്.പാകിസ്താനെതിരെ 77 റൺസ് നേടിയ ഇഷാൻ കിഷന്റെ മികവിൽ ഇന്ത്യ ഇതിനകം സൂപ്പർ 8 ഉറപ്പിച്ചു കഴിഞ്ഞു.

ഇന്ന് നടക്കുന്ന നെതർലാൻഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ഇന്ത്യക്ക് അത്ര നിർണായകമല്ല. അതിനാൽ ഇഷാന് വിശ്രമം നൽകി സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.ഇഷാൻ കിഷന്റെ മിന്നും ഫോം ടീം മാനേജ്‌മെന്റിനെ വലിയൊരു ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

സൂപ്പർ 8 പോരാട്ടങ്ങൾക്ക് മുന്നോടിയായി താരത്തിന് വിശ്രമം നൽകി സുരക്ഷിതനാക്കണോ, അതോ ഈ വെടിക്കെട്ട് ഫോം പ്രയോജനപ്പെടുത്തി നെതർലാൻഡ്‌സിനെതിരെയും വലിയൊരു സ്കോർ നേടാൻ അവസരം നൽകണോ എന്നതാണ് ചോദ്യം.

കിഷൻ കളത്തിലിറങ്ങിയാൽ അഹമ്മദാബാദിലെ ബാറ്റിംഗ് അനുകൂല പിച്ചിൽ സിക്സറുകളുടെ ഒരു പെരുമഴ തന്നെ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *