തുടർച്ചയായ മൂന്ന് ഡക്കുകൾക്ക് പിന്നാലെ അഭിഷേക് ശർമയ്ക്ക് പിന്തുണയുമായി സുനിൽ ഗാവസ്കർ രംഗത്തെത്തി. മികച്ച സിക്സ് ഹിറ്റർ എന്ന നിലയിലുള്ള അമിത സമ്മർദ്ദമാണ് താരത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ഗാവസ്കർ നിരീക്ഷിച്ചു. പ്രതിഭയുള്ള കളിക്കാരനായ അഭിഷേകിന് താളം കണ്ടെത്താൻ സമയം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടക്കത്തിൽ കുറച്ച് ഡോട്ട് ബോളുകൾ വന്നാലും സമ്മർദ്ദത്തിലാകരുതെന്നും മികച്ച ഷോട്ടുകൾക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നും ഗാവസ്കർ അഭിഷേകിനെ ഉപദേശിച്ചു.

ഒന്ന് രണ്ട് ഓവറുകൾ ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്നത് ഫോമിലേക്ക് തിരിച്ചെത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ പന്തുകളിൽ തന്നെ സിക്സറിന് ശ്രമിക്കാതെ ക്രീസിൽ നിലയുറപ്പിക്കാൻ അഭിഷേക് ശ്രദ്ധിക്കണമെന്ന് ഗാവസ്കർ ഉപദേശിച്ചു. വമ്പൻ ഷോട്ടുകൾക്കായി സ്വയം സമ്മർദ്ദമുണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിചേർത്തു.

എന്നാൽ ഗ്രൂപ്പ് ഘട്ടം അവസാനിച്ചിട്ടും മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു റൺ പോലും നേടാനാകാതെ താരം ഫോം കണ്ടെത്താൻ വിഷമിക്കുകയാണ്.

പേസും സ്പിന്നും ഒരുപോലെ അഭിഷേകിനെ പ്രതിസന്ധിയിലാക്കുന്നു. ആദ്യ മത്സരത്തിൽ പേസർക്ക് വിക്കറ്റ് നൽകിയ താരം, പിന്നീട് പാകിസ്താനും നെതർലൻഡ്സിനുമെതിരെ ഓഫ് സ്പിന്നർമാർക്ക് മുന്നിൽ പതറി. നമീബിയക്കെതിരെ കളിക്കാതിരുന്ന അഭിഷേകിന് ഇതുവരെ താളം കണ്ടെത്താനാകാത്തത് സൂപ്പർ 8-ലേക്ക് കടക്കുന്ന ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *