2026 ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട ആവേശത്തിന് ശേഷം സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിന് നടക്കുന്ന ആദ്യ മത്സരത്തിൽ പാകിസ്താൻ ന്യൂസിലൻഡിനെ നേരിടും.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വീതം വിജയങ്ങളുമായി രണ്ടാം സ്ഥാനക്കാരായാണ് ഇരു ടീമുകളും ഈ ഘട്ടത്തിലേക്ക് എത്തുന്നത്.2024-ലെ തിരിച്ചടികൾക്ക് ശേഷം കരുത്താർജിച്ചെത്തിയ പാകിസ്താന്റെ പ്രധാന കരുത്ത് സ്പിൻ നിരയാണ്.

അബ്രാർ അഹമ്മദും ഉസ്മാൻ താരിഖും നയിക്കുന്ന ബൗളിംഗ് വിഭാഗത്തിന് മുഹമ്മദ് നവാസും ഷദാബ് ഖാനും പിന്തുണ നൽകുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ തോൽവി പാക് നിരയ്ക്ക് വെല്ലുവിളിയാണെങ്കിലും സ്പിൻ ആയുധമാക്കി അവർ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.ഫിൻ അലൻ-ടിം സെയ്‌ഫെർട്ട് സഖ്യത്തിന്റെ വെടിക്കെട്ട് തുടക്കവും കരുത്തുറ്റ പേസ് നിരയുമാണ് ന്യൂസിലൻഡിന്റെ കരുത്ത്.

രച്ചിൻ രവീന്ദ്ര, മിച്ചൽ എന്നിവർ ഉൾപ്പെടുന്ന മധ്യനിര ശക്തമാണെങ്കിലും മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതിലെ പോരായ്മ ടീമിന് ഇപ്പോഴും ആശങ്കയുണ്ടാക്കുന്നുണ്ട്.

മുൻ ചാമ്പ്യന്മാരായ ഇന്ത്യ നാളെ വൈകിട്ട് ഏഴിന് ദക്ഷിണാഫ്രിക്കയെ നേരിടും. മാർച്ച് 4, 5 തീയതികളിൽ സെമി പോരാട്ടങ്ങളും മാർച്ച് 8-ന് ലോകകപ്പ് ഫൈനലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *