സഞ്ജു സാംസണെ പ്രശംസിച്ച് ആർ. അശ്വിൻ രംഗത്ത്. സഞ്ജു ഒരു സെഞ്ച്വറിയോടെയോ മാച്ച് വിന്നിങ് പ്രകടനത്തോടെയോ ടൂർണമെന്റ് അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അശ്വിൻ പറഞ്ഞു. ഇന്ത്യയുടെ ഓപ്പണിങ് പ്രതിസന്ധി സഞ്ജു പരിഹരിച്ചുവെന്നും, ഫൈനൽ വരെ പവർപ്ലേയിൽ താരം നൽകുന്ന അതിവേഗ തുടക്കം ടീമിന് വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജു സാംസൺ ഒരു മാച്ച് വിന്നിങ് സെഞ്ച്വറിയോടെ ടൂർണമെന്റ് അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ആർ. അശ്വിൻ. ഇന്ത്യയുടെ ഓപ്പണിങ് പ്രതിസന്ധി സഞ്ജു പരിഹരിച്ചുവെന്നും, വലിയ സ്കോറുകൾ കണ്ടെത്താൻ താരത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഈ അഭിപ്രായം പങ്കുവെച്ചത്.
സഞ്ജുവിനെ രണ്ട് രീതിയിലാണ് താൻ കാണുന്നതെന്ന് അശ്വിൻ വ്യക്തമാക്കി. ടീമിനെ സംബന്ധിച്ച് സഞ്ജുവിന്റെ 15 പന്തിലെ 30 റൺസ് വലിയ ഗുണമാണെന്നും ഓപ്പണിങ്ങിലെ പ്രതിസന്ധി ഇതിലൂടെ മാറിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ, സഞ്ജു ക്രീസിൽ നിലയുറപ്പിച്ച് വലിയ സ്കോറുകൾ നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഈ വലിയ വേദിയിൽ ആത്മവിശ്വാസത്തോടെ കളിക്കാനാണ് അശ്വിൻ സഞ്ജുവിനോട് നിർദേശിക്കുന്നത്.
നേടാൻ കഴിഞ്ഞില്ലെങ്കിലും അതിനായി പരമാവധി ശ്രമിക്കണമെന്നും, ഒരു സെഞ്ച്വറിയോടെയോ മാച്ച് വിന്നിങ് പ്രകടനത്തോടെയോ സഞ്ജു ഈ ലോകകപ്പ് അവസാനിപ്പിക്കണമെന്നും അശ്വിൻ പറഞ്ഞു. സഞ്ജു അത് അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിംബാബ്വെക്കെതിരായ രണ്ടാം സൂപ്പർ 8 പോരാട്ടത്തിൽ റിങ്കു സിങ്ങിന് പകരം ഓപ്പണറായും വിക്കറ്റ് കീപ്പറായും സഞ്ജു കളത്തിലിറങ്ങി. 15 പന്തിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 24 റൺസ് നേടിയ താരം ഇന്ത്യക്ക് മികച്ച തുടക്കം നൽകി. സഞ്ജുവിന്റെ ഈ പ്രകടനം ടീമിന്റെ ഓപ്പണിങ് പ്രതിസന്ധിക്ക് വലിയ ആശ്വാസമായി.
