ടി-20 ലോകകപ്പ് സൂപ്പർ 8-ൽ സിംബാബ്‌വേയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ താരം ഇർഫാൻ പത്താൻ. സഞ്ജു തന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയെന്ന് പത്താൻ കുറിച്ചു.സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ സിക്സറടിച്ചാണ് സഞ്ജു സാംസൺ തുടങ്ങിയത്.

160 സ്‌ട്രൈക്ക് റേറ്റിൽ രണ്ട് സിക്സും ഒരു ഫോറും സഹിതം 24 റൺസ് നേടിയ സഞ്ജു ഇന്ത്യക്ക് മികച്ച തുടക്കം നൽകി. താരം ഉടൻ തന്നെ വമ്പൻ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.സഞ്ജു പവലിയനിലേക്ക് മടങ്ങുമ്പോൾ പരിശീലകൻ ഗൗതം ഗംഭീർ ഉൾപ്പെടെയുള്ളവർ താരത്തെ അഭിനന്ദിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു.

വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായകമായ ‘ഡു ഓർ ഡൈ’ പോരാട്ടത്തിലും സഞ്ജു ഇലവനിൽ തുടരുമെന്നാണ് സൂചന. ഈ നിർണ്ണായക മത്സരത്തിൽ സഞ്ജു വലിയ പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിംബാബ്‌വേയെ 72 റൺസിന് ഇന്ത്യ തകർത്തു. ടോസ് നേടിയ സിംബാബ്‌വേ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

സഞ്ജുവിന്റെ മികച്ച തുടക്കവും ബൗളർമാരുടെ മികവും ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചു.നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്‌കോർ കുറിച്ചു.

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ കൂടിയാണിത്. ബാറ്റിംഗിലെ ഈ കരുത്താണ് സിംബാബ്‌വേയ്‌ക്കെതിരെ ഇന്ത്യക്ക് പടുകൂറ്റൻ വിജയം സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *