വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തോടെ ടി-20 ലോകകപ്പിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി സൗത്ത് ആഫ്രിക്കൻ നായകൻ ഏയ്ഡൻ മാർക്രം. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റൻ എന്ന പദവിയാണ് താരം കരസ്ഥമാക്കിയത്.
രോഹിത് ശർമ്മയെ മറികടന്നാണ് മാർക്രത്തിന്റെ ഈ കുതിപ്പ്.വെസ്റ്റ് ഇൻഡീസിനെതിരെ 46 പന്തിൽ പുറത്താകാതെ 82 റൺസ് നേടിയാണ് മാർക്രം ഈ റെക്കോർഡ് സ്വന്തമാക്കിയത്. 4 സിക്സറുകളും 7 ഫോറുകളും ഉൾപ്പെട്ട തകർപ്പൻ ഇന്നിങ്സോടെ ഈ സീസണിലെ തന്റെ ആകെ സമ്പാദ്യം താരം 264 റൺസാക്കി ഉയർത്തി.
ഇതോടെ ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റന്മാരുടെ പട്ടികയിൽ മാർക്രം രണ്ടാം സ്ഥാനത്തെത്തി.2024-ൽ രോഹിത് ശർമ്മ നേടിയ 257 റൺസ് മറികടന്നാണ് മാർക്രം ഈ നേട്ടം സ്വന്തമാക്കിയത്.
ഇതോടെ ഈ പട്ടികയിൽ രോഹിത്തിനെ പിന്നിലാക്കി മാർക്രം രണ്ടാം സ്ഥാനത്തെത്തി. 303 റൺസുമായി മുൻ പാക് നായകൻ ബാബർ അസമാണ് ഈ റെക്കോർഡിൽ ഇപ്പോഴും ഒന്നാമത്.
മാർക്രത്തിന് പുറമെ ക്വിന്റൺ ഡി കോക്കും (47) റിയാൻ റിക്കിൾട്ടണും (45*) തിളങ്ങിയതോടെ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിന് വിൻഡീസിനെ തകർത്തു. ഈ തകർപ്പൻ ജയത്തോടെ പ്രോട്ടീയാസ് സെമി ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കി.
