Month: February 2026

ഡാറ്റാ ചോർച്ച: കൂടുതൽ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്; ഒരു കോടിയിലധികം പേർ അപകടത്തിൽ

തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സ്ത്രീ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവരുടെ വിവരങ്ങൾ ചോർന്നതിന്റെ രേഖകൾ രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഒരു കോടിയിലധികം പേരുടെ സ്വകാര്യ വിവരങ്ങൾ ഇതിനകം ചോർന്നതായും, മുഖ്യമന്ത്രിയുടെ ഒഎസ്ഡി ശ്രീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തിലാണ് ഈ ഇടപാടുകൾ നടന്നതെന്നും അദ്ദേഹം…

സിബിഐക്ക് തിരിച്ചടി കെജ്രിവാളിനെയും സിസോദിയയെയും ഒഴിവാക്കി

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി റോസ് അവന്യൂ സിബിഐ കോടതി ഉത്തരവിട്ടു. കൃത്യമായ തെളിവുകളില്ലാതെ ഇരുവരെയും കേസിൽ ഉൾപ്പെടുത്തിയതിന് സിബിഐയെ കോടതി രൂക്ഷമായി വിമർശിച്ചു.

സഞ്ജുവിന് ഇർഫാൻ പത്താന്റെ പ്രശംസ: ജോലി ഭംഗിയായി ചെയ്തു

ടി-20 ലോകകപ്പ് സൂപ്പർ 8-ൽ സിംബാബ്‌വേയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ താരം ഇർഫാൻ പത്താൻ. സഞ്ജു തന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയെന്ന് പത്താൻ കുറിച്ചു.സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ സിക്സറടിച്ചാണ് സഞ്ജു സാംസൺ തുടങ്ങിയത്. 160…

അഫ്ഗാനോട് യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാൻ കാബൂളിൽ ആക്രമണം

പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി തർക്കം രൂക്ഷമായതോടെ ഇരുരാജ്യങ്ങളും തമ്മിൽ തുറന്ന യുദ്ധം ആരംഭിച്ചു. താലിബാൻ പ്രകോപനത്തിന് മറുപടിയായി പാകിസ്ഥാൻ കാബൂളിൽ നടത്തിയ ബോംബാക്രമണത്തിൽ 133 അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു. അഫ്ഗാൻ തിരിച്ചടിയിൽ 55 പാകിസ്ഥാൻകാർ കൊല്ലപ്പെട്ടതായി താലിബാനും അറിയിച്ചു.പാക് പ്രതിരോധ മന്ത്രി…

വിജയാഹ്ലാദത്തിനിടെ കണ്ണീർ റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖാൻചന്ദ് സിങ് അന്തരിച്ചു. അർബുദ ബാധിതനായി ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. ട്വന്റി20 ലോകകപ്പിനായി ടീമിനൊപ്പമുണ്ടായിരുന്ന റിങ്കു, സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിന് മുൻപായി…

ശബരിമല കൊടിമരക്കേസ്: മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു

ശബരിമല കൊടിമരത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ നടന്മാരായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണം സംഭാവന നൽകിയതിലെ വിവരങ്ങൾ സ്ഥിരീകരിക്കാനാണ് ഇവരെ ചോദ്യം ചെയ്തത്. തങ്ങൾ സ്വർണം നൽകിയിട്ടുണ്ടെന്ന് താരങ്ങൾ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട മറ്റു…

ആണവ ചർച്ചയ്ക്ക് തൊട്ടുമുമ്പ് ഇറാന് മേൽ യുഎസ് ഉപരോധം

ഉപരോധം കടുപ്പിച്ച് അമേരിക്ക. ഇറാന്റെ നിയമവിരുദ്ധമായ എണ്ണ വിൽപ്പനയ്ക്കും ബാലിസ്റ്റിക് മിസൈൽ നിർമ്മാണത്തിനും സഹായിച്ച 30-ലധികം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും മേലാണ് യു.എസ്. ഉപരോധം ഏർപ്പെടുത്തിയത്. വിദേശ ആസ്തി നിയന്ത്രണ ഓഫീസാണ് (OFAC) ഈ നടപടി പ്രഖ്യാപിച്ചത്. ഇറാന്റെ എണ്ണയും പെട്രോളിയം…

യുപിഐ ഇസ്രായേലിലേക്ക്: പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ചരിത്രപരമായ തീരുമാനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2026 ഫെബ്രുവരിയിലെ ഇസ്രായേൽ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ യുപിഐ (UPI) പേയ്‌മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള നിർണ്ണായക കരാറിൽ ഒപ്പുവെച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

ശ്രീലങ്കൻ മുൻ ഇന്റലിജൻസ് മേധാവി അറസ്റ്റിൽ

2019-ലെ ഈസ്റ്റർ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ മുൻ രഹസ്യാന്വേഷണ മേധാവി സുരേഷ് സല്ലേ അറസ്റ്റിലായി. ആക്രമണത്തിന് മുൻപ് അദ്ദേഹം ഭീകരവാദികളെ കണ്ടിരുന്നതായി 2023-ൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വെളിപ്പെടുത്തലുകളെത്തുടർന്നാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.ഭീകരവാദ നിരോധന നിയമപ്രകാരം കസ്റ്റഡിയിലെടുത്ത സുരേഷ് സല്ലേ ഇതുവരെ…

KKR താരത്തിന് ഒരോവറിൽ 36 റൺസ്

ഐപിഎൽ തുടങ്ങാനിരിക്കെ ഉമ്രാൻ മാലിക്കിന്റെ മോശം ഫോം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടിയാകുന്നു. ഡി വൈ പാട്ടീൽ ടി20 കപ്പിൽ ടാറ്റ സ്‌പോർട്‌സ് ക്ലബ്ബിനായി കളിച്ച താരം മുംബൈ കസ്റ്റംസിനെതിരെ വെറും രണ്ട് ഓവറിൽ 59 റൺസാണ് വിട്ടുകൊടുത്തത്. ടാറ്റ സ്‌പോർട്‌സിനായി…