അഹമ്മദാബാദിലെ ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പവർപ്ലേ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസെന്ന ശക്തമായ നിലയിലാണ്.

19 പന്തിൽ 51 റൺസുമായി അഭിഷേക് ശർമയും 17 പന്തിൽ 33 റൺസുമായി സഞ്ജു സാംസണും ക്രീസിലുണ്ട്. ഡഫി എറിഞ്ഞ മൂന്നാം ഓവറിൽ മാത്രം 15 റൺസാണ് പിറന്നത്.

ഫൈനലിൽ ടോസ് ലഭിച്ച ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. സെമി ഫൈനലിൽ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ, കിവീസ് നിരയിൽ കോൾ മക്കോഞ്ചിക്ക് പകരം ജേക്കബ് ഡഫി ഇടംപിടിച്ചു. ഒരു ലക്ഷത്തോളം കാണികൾക്ക് മുന്നിൽ ടോസ് ഭാഗ്യം മിച്ചൽ സാന്റ്നറെ തുണച്ചെങ്കിലും, ആവേശകരമായ തുടക്കമാണ് അഹമ്മദാബാദിൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *