ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 255 റൺസിന്റെ കൂറ്റൻ സ്‌കോർ. സഞ്ജു സാംസൺ (46 പന്തിൽ 89), ഇഷാൻ കിഷൻ (25 പന്തിൽ 54), അഭിഷേക് ശർമ (21 പന്തിൽ 52) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഈ പടുകൂറ്റൻ സ്കോറിലെത്തിച്ചത്.

എട്ട് സിക്‌സറുകളുമായി സഞ്ജു വീണ്ടും തിളങ്ങിയപ്പോൾ ഇന്ത്യൻ ഓപ്പണർമാരും മിന്നും ഫോമിലായിരുന്നു.അഹമ്മദാബാദിലെ ഫൈനലിൽ ഇന്ത്യ 255 റൺസിന്റെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി. ജെയിംസ് നീഷാം മൂന്ന് വിക്കറ്റെടുത്തപ്പോൾ, ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും വിലപ്പെട്ട റൺസ് സംഭാവന ചെയ്തു.

ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. സെമിയിലെ അതേ ടീമുമായി ഇന്ത്യ ഇറങ്ങിയപ്പോൾ, കോൾ മക്കോഞ്ചിക്ക് പകരം ജേക്കബ് ഡഫിയെ ഉൾപ്പെടുത്തിയാണ് ന്യൂസിലൻഡ് കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *