ഇറാന്റെ ആണവശേഖരം പിടിച്ചെടുക്കാൻ അമേരിക്കയും ഇസ്രയേലും സംയുക്ത കരസേനാ നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച 450 കിലോ യുറേനിയം കൈക്കലാക്കുകയാണ് ലക്ഷ്യം.

ഇത് ആണവായുധ നിർമാണത്തിന് ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്ത പ്രകാരം ഈ നീക്കം.ഇറാന്റെ ഭൂഗർഭ നിലവറകളിൽ നിന്ന് ആണവശേഖരം പിടിച്ചെടുക്കാൻ അമേരിക്കയുടെ ‘ഡെൽറ്റ ഫോഴ്‌സ്’ ഉൾപ്പെടെയുള്ള പ്രത്യേക സേനകളെ അയച്ചേക്കും. പിടിച്ചെടുക്കുന്ന യുറേനിയം കടത്തിക്കൊണ്ടുപോകാനോ നശിപ്പിക്കാനോ ആണ് പദ്ധതി.

ഇറാനിലേക്ക് കരസേനയെ അയക്കുന്ന കാര്യം തള്ളിക്കളയുന്നില്ലെന്നും അത് വലിയൊരു നീക്കമായിരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ഇറാന്റെ വ്യോമപ്രതിരോധം തകർത്ത് കരസേനാ നീക്കം നടത്താനാണ് ഇസ്രയേലും അമേരിക്കയും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഖാർഗ് ഐലൻഡ് എണ്ണക്കപ്പൽ കേന്ദ്രം പിടിച്ചെടുക്കാനും ചർച്ചകൾ നടക്കുന്നുണ്ട്. മുൻപത്തെ വ്യോമാക്രമണങ്ങളേക്കാൾ ഫലപ്രദം നേരിട്ടുള്ള കരസേനാ നീക്കമാണെന്നാണ് സൈനിക വിദഗ്ധരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *