സോളാർ ഗൂഢാലോചനക്കേസിലെ വിചാരണ നടപടികൾ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിർത്തിവെക്കണമെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഹർജി കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി തള്ളി.
തിരഞ്ഞെടുപ്പ് കാലത്തെ കോടതി നടപടികൾ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമെന്നും മാധ്യമശ്രദ്ധ ദോഷകരമായി ബാധിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ, ഇത്തരം പുറത്തുള്ള കാര്യങ്ങൾ കോടതി നടപടികളെ ബാധിക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹർജി തള്ളിയത്.
