2026 ടി-20 ലോകകപ്പിൽ സഞ്ജു സാംസൺ നൽകിയ ഉപദേശം തന്റെ ബാറ്റിംഗിൽ നിർണ്ണായകമായെന്ന് അഭിഷേക് ശർമ. സെമി ഫൈനലിൽ സഞ്ജുവിന്റെ വാക്ക് കേൾക്കാതെ വലിയ ഷോട്ടിന് മുതിർന്ന് താൻ പുറത്തായെന്നും, എന്നാൽ ഫൈനലിൽ സഞ്ജു പറഞ്ഞത് അനുസരിച്ചത് വലിയ ഗുണം ചെയ്തെന്നും താരം പറഞ്ഞു.

സെമി ഫൈനലിൽ സഞ്ജുവിന്റെ ഉപദേശം കേൾക്കാതെ വലിയ ഷോട്ടിന് മുതിർന്ന് പുറത്തായതോടെയാണ് അദ്ദേഹത്തെ അനുസരിക്കാൻ തീരുമാനിച്ചതെന്ന് അഭിഷേക് ശർമ.

ഫൈനലിൽ ന്യൂസിലൻഡിനെതിരെ പവർപ്ലേയിലെ അവസാന ഓവറുകളിൽ അടിച്ചു കളിക്കരുതെന്ന സഞ്ജുവിന്റെ നിർദ്ദേശം പാലിച്ചത് അടുത്ത ഓവറിൽ 20 റൺസ് നേടാൻ തന്നെ സഹായിച്ചെന്നും താരം വ്യക്തമാക്കി.

ടി-20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെ 9 റൺസിന് പുറത്തായ അഭിഷേക് ശർമ, ഫൈനലിൽ ന്യൂസിലൻഡിനെതിരെ തകർപ്പൻ പ്രകടനമാണ് നടത്തിയത്. വെറും 21 പന്തിൽ നിന്ന് 6 ഫോറും 3 സിക്സും അടക്കം 52 റൺസ് അടിച്ചുകൂട്ടിയ അഭിഷേക്, ഇന്ത്യയുടെ കിരീടവിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *