ലോകകപ്പിന് ശേഷം മത്സരങ്ങളില്ലാതിരുന്നിട്ടും ഐ.സി.സി ടി20 റാങ്കിംഗിൽ മലയാളി താരം സഞ്ജു സാംസൺ ഒരു സ്ഥാനം മെച്ചപ്പെടുത്തി 21-ാം റാങ്കിലെത്തി. ലോകകപ്പിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് തുണയായത്. അതേസമയം, 875 റേറ്റിംഗ് പോയിന്റോടെ അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്ത് ഇഷാൻ കിഷനുണ്ട്.

ഇന്ത്യൻ താരങ്ങളായ തിലക് വർമ്മ ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

ഐ.സി.സി ടി20 ബൗളിംഗ് റാങ്കിംഗിൽ ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ഇന്ത്യയുടെ വരുൺ ചക്രവർത്തി രണ്ടാം സ്ഥാനത്ത് തുടരുന്നു.

ബാറ്റിംഗ് റാങ്കിംഗിൽ ശിവം ദുബെ (27), ഹാർദിക് പാണ്ഡ്യ (48) എന്നിവരുടെ സ്ഥാനങ്ങളിൽ മാറ്റമില്ല. ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നർ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിമൂന്നാം റാങ്കിലെത്തിയതാണ് പട്ടികയിലെ മറ്റൊരു ശ്രദ്ധേയമായ മാറ്റം.

ഏകദിന റാങ്കിംഗിൽ പാകിസ്ഥാൻ താരം സൽമാൻ ആഗ ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം റാങ്കിലെത്തി.

ബാറ്റിംഗിൽ ഡാരിൽ മിച്ചൽ ഒന്നാം സ്ഥാനത്തും വിരാട് കോലി രണ്ടാം സ്ഥാനത്തും തുടരുന്നു. ബൗളിംഗ് റാങ്കിംഗിൽ ഒമ്പത് സ്ഥാനങ്ങൾ കുതിച്ചുയർന്ന ബംഗ്ലാദേശ് താരം മെഹിദി ഹസൻ മിറാസ് ഏഴാം സ്ഥാനത്തെത്തി. ഇന്ത്യയുടെ കുൽദീപ് യാദവ് എട്ടാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *