ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. 128 റൺസ് വിജയലക്ഷ്യം വെറും 12 പന്തിൽ 52 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ടിൽ രാജസ്ഥാൻ അനായാസം മറികടന്നു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ നാന്ദ്രെ ബർഗറാണ് കളിയിലെ താരം.വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് വെടിക്കെട്ടിൽ ചെന്നൈ ഉയർത്തിയ ചെറിയ ലക്ഷ്യം രാജസ്ഥാൻ വേഗത്തിൽ മറികടന്നു. 12 പന്തിൽ 52 റൺസെടുത്ത സൂര്യവംശിയും, മികച്ച ബൗളിംഗ് പുറത്തെടുത്ത മാൻ ഓഫ് ദി മാച്ച് നാന്ദ്രെ ബർഗറുമാണ് രാജസ്ഥാന്റെ വിജയം ഉറപ്പാക്കിയത്.
ചെന്നൈ സൂപ്പർ കിംഗ്സിനായി അരങ്ങേറ്റം കുറിച്ച സഞ്ജു സാംസൺ തന്റെ മുൻ ടീമായ രാജസ്ഥാനെതിരെ 6 റൺസിന് പുറത്തായി. മുൻ സീസണുകളിലെ ആദ്യ മത്സരങ്ങളിൽ തിളങ്ങാറുള്ള സഞ്ജുവിന്, ധോണിയുടെ പകരക്കാരനായുള്ള ആദ്യ പോരാട്ടത്തിൽ ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല
