കൊച്ചി∙ ഫോർട്ട് കൊച്ചിയിൽ പുതുവൽസര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ. ഡിസംബർ 31–ന് വൈകിട്ട് നാലിന് ശേഷം ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചു. ഡിസംബര്‍ 31ന് രാത്രി പാപ്പാഞ്ഞിയെ കത്തിക്കുന്ന ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ട് വിവിധ സെഗ്മെന്റുകളായതിരിച്ചാകും ആളുകളെ കടത്തിവിടുക. ഓരോ സെഗ്മെന്റിലും നിയന്ത്രിത ആളുകളെകടത്തിവിടുക. ഓരോ സെഗ്മെന്റിലും നിയന്ത്രിത ആളുകളെ മാത്രമാകും കടത്തിവിടുക. പരിധിയില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പാപ്പാഞ്ഞിയെ കത്തിച്ചശേഷം ഒരു മണിവരെ.കലാപരിപാടികള്‍ തുടരും. പരേഡ് ഗ്രൗണ്ട് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കും. ആയിരത്തോളംപൊലീസുകാരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കും. വനിതകളുടെ സുരക്ഷയ്ക്കായി മഫ്തിയിലും പൊലീസ് ഉണ്ടാകും.നൂറിലധികം സിസിടിവി കാമറ, വാട്ടര്‍ ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംഘം, ഫസ്റ്റ് എയ്ഡ് സംവിധാനം എന്നിവയും ഒരുക്കും. ആവശ്യമായ ബയോ ടോയ്ലറ്റ്, കുടിവെള്ളസൗകര്യം സജ്ജമാക്കും. ബസ് സര്‍വീസിനായി കൊച്ചിന് കോളജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ബസ് സ്റ്റാന്ഡ്പ്രവര്ത്തിക്കും.പുതുവൽസര ആഘോഷത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് കാര്‍ണിവല്‍ നടത്തുന്നതെന്ന്മേയര് എം.അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, കെ.ജെ മാക്സിഎംഎല്‍എ, ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ കെ.മീര, ഡെപ്യൂട്ടി കലക്ടര്‍ ഉഷാ ബിന്ദു മോള്, മട്ടാഞ്ചേരി അസ. പൊലീസ് കമ്മീഷണര്‍ കെ.ആര് മനോജ് എന്നിവര്‍ പറഞ്ഞു. ഫോര്ട്ട്കൊച്ചിക്ക്പുറമെ പള്ളുരുത്തി കാര്‍ണിവല്‍, എറണാകുളത്തപ്പന് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ഡിസംബര്‍ 31ന് വിവിധ കലാപരി.പരിപാടികള്‍ സംഘടിപ്പിച്ചുണ്ടെന്നും മേയര്‍ അറിയിച്ചു….